ഗുരുവായൂർ: വടക്കേ ഔട്ടർ റിങ് റോഡിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇന്ധനം റോഡിലേക്ക് ഒഴുകിയതിനെത്തുടർന്ന് രണ്ട് ഇരുചക്രവാഹനങ്ങൾ തെന്നിവീണ് അപകടമുണ്ടായി. അപകടത്തിൽ ബൈക്ക് യാത്രികർക്ക് നിസ്സാര പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. റോഡിന്റെ മധ്യഭാഗത്തായി ദൂരപരിധിയിൽ ഇന്ധനം ഒഴുകിക്കിടന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തിയത്. തുടർന്ന് മറ്റ് വാഹനങ്ങൾ ജാഗ്രത പാലിക്കാനും റോഡിന്റെ അരികിലൂടെ പോകാനും നിർദ്ദേശം നൽകി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന സോപ്പ് കലർത്തിയ വെള്ളമുപയോഗിച്ച് റോഡ് കഴുകി വൃത്തിയാക്കിയതോടെയാണ് വഴുക്കൽ മാറിയതും ഗതാഗതം സുരക്ഷിതമായതും. ഫയർ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ നിതിൻ, ശരവണൻ, ഉമേഷ്, അഭിജിത്ത് തുടങ്ങിയ ഫയർമാൻമാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















