ചാവക്കാട് തീരത്ത് അപ്രതീക്ഷിത കടലേറ്റം: വ്യാപാരസ്ഥാപനങ്ങളിലും റോഡിലും വെള്ളം കയറി

ചാവക്കാട് തീരത്ത് അപ്രതീക്ഷിത കടലേറ്റം: വ്യാപാരസ്ഥാപനങ്ങളിലും റോഡിലും വെള്ളം കയറി
ചാവക്കാട് തീരത്ത് അപ്രതീക്ഷിത കടലേറ്റം: വ്യാപാരസ്ഥാപനങ്ങളിലും റോഡിലും വെള്ളം കയറി
Share  
എഴുത്ത്

News desk

2026 May 13, 08:53 AM
SAMUDRA
NISH
mannan
mn

ചാവക്കാട്: തീരമേഖലയിൽ അപ്രതീക്ഷിതമായുണ്ടായ 'കള്ളക്കടൽ' പ്രതിഭാസത്തെത്തുടർന്ന് ചാവക്കാട് ഭാഗങ്ങളിൽ ശക്തമായ കടലേറ്റം അനുഭവപ്പെട്ടു. ബ്ലാങ്ങാട് ബീച്ചിലെ വാഹന പാർക്കിങ് കേന്ദ്രങ്ങളിലും ഇരുപതോളം വ്യാപാരസ്ഥാപനങ്ങളിലും തിരയടിച്ചുകയറി വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ദുരിതത്തിന് കാരണമായി. ബീച്ചിലെ താൽക്കാലിക ഷെഡ്ഡുകളിൽ പ്രവർത്തിക്കുന്ന കടകളിലാണ് പ്രധാനമായും വെള്ളം ഇരച്ചുകയറിയത്.


​കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടിവളവ്, മൂസാറോഡ്, തൊട്ടാപ്പ്, വെളിച്ചെണ്ണപ്പടി, മുനയ്ക്കക്കടവ് തുടങ്ങിയ പ്രദേശങ്ങളിലും കടൽവെള്ളം കയറിയതോടെ തീരദേശ റോഡ് പൂർണ്ണമായും വെള്ളക്കെട്ടിലായി. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. അരമണിക്കൂറോളം നീണ്ടുനിന്ന ശക്തമായ കടലേറ്റം പിന്നീട് ശാന്തമായെങ്കിലും, കരയിലേക്ക് അടിച്ചുകയറിയ വെള്ളം ഒഴിഞ്ഞുപോകാത്തത് ജനങ്ങളെ വലയ്ക്കുന്നുണ്ട്.


കള്ളക്കടൽ പ്രതിഭാസം മൂലം വേലിയേറ്റത്തിന് സാധ്യതയുണ്ടെന്ന് ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, തൃശ്ശൂർ ജില്ലയെ ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് തീരദേശ പോലീസ് വ്യക്തമാക്കി. കാറ്റോ മഴയോ പോലുള്ള പ്രകടമായ ലക്ഷണങ്ങളില്ലാതെ പെട്ടെന്ന് തിരമാലകൾ ഉയർന്നുപൊങ്ങുന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രത്യേകത.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m