കൊച്ചി: കേരളത്തിലെ ഭരണമാറ്റത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ നീളുന്ന ചർച്ചകൾക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. ജനവിധി മാനിക്കാതെ നിഴലാട്ടങ്ങളിൽ അഭിരമിക്കുന്നത് ജയിപ്പിച്ച ജനങ്ങളോടുള്ള മര്യാദകേടാണെന്ന് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിലൂടെ കുറ്റപ്പെടുത്തി. 'ജനവിധിയെ അപഹസിക്കരുത്' എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനമില്ലായ്മയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്.
ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളിലേക്ക് കടക്കുന്നതിന് പകരം ഗ്രൂപ്പ് തർക്കങ്ങളിലും ശക്തിപ്രകടനങ്ങളിലും മുഴുകുന്നത് കൊള്ളരുതായ്മയാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി. 102 എം.എൽ.എമാരുണ്ടായിട്ടും ഒരു നേതാവിനെ കണ്ടെത്താൻ കഴിയാത്തത് പാർട്ടിയുടെ പ്രതിസന്ധിയാണ് വ്യക്തമാക്കുന്നത്. യു.ഡി.എഫിന് ലഭിച്ച ചരിത്രവിജയം അവരുടെ സംഘടനാശേഷി കൊണ്ട് മാത്രം ഉണ്ടായതല്ലെന്ന് നേതൃത്വം തിരിച്ചറിയണമെന്നും ജനങ്ങളെ അന്ധഭക്തരായി കാണുന്നത് സ്വയം കുഴിതോണ്ടലാണെന്നും എഡിറ്റോറിയൽ ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം സങ്കീർണ്ണമാക്കുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണ്. അധികാരത്തിന് വേണ്ടി തെരുവിൽ കലഹിക്കുന്നത് വർഗീയ വിദ്വേഷ ശക്തികൾക്ക് വളരാൻ അവസരമൊരുക്കുമെന്നും ഇത്തരം അന്തർനാടകങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമസ്ത വിമർശിച്ചു. ജയിപ്പിച്ചുവിട്ടവരോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കിൽ ഈ വടംവലി അവസാനിപ്പിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















