കോടഞ്ചേരി: മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്ന തെയ്യപ്പാറ റീച്ചിലെ നമ്പുടാകത്തുപടി ഭാഗത്ത് കണ്ടെത്തിയ വിള്ളലുകൾ പരിഹരിക്കാൻ നടപടി ആരംഭിച്ചു. ഏകദേശം 12 മീറ്ററോളം ദൈർഘ്യത്തിൽ നിലവിലെ ടാറിങ് നീക്കം ചെയ്ത് ഉപരിതലം ബലപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്. വിള്ളലുകൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടുവെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഈ ഭാഗത്ത് പുനർടാറിങ് നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
മണ്ണിട്ടുയർത്തി നിർമിക്കുന്ന പാതകളിൽ ഇത്തരം വിള്ളലുകൾ സ്വാഭാവികമാണെന്നും അവ യഥാസമയം അറ്റകുറ്റപ്പണി നടത്തി പരിഹരിക്കാറുണ്ടെന്നും കരാർ കമ്പനി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിള്ളൽ കണ്ട ഭാഗത്തെ കരിങ്കൽക്കെട്ടിന് ബലക്ഷയമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി 39 കോടി രൂപയ്ക്ക് നിർമാണം നടത്തുന്ന മലപുറം-കോടഞ്ചേരി റീച്ചിന്റെ കാലാവധി ആറുമാസം കൂടി ദീർഘിപ്പിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















