മുക്കം: കടയിലേക്ക് ഉപഭോക്താക്കളെ വിളിച്ചുകയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുക്കം ബസ് സ്റ്റാൻഡിൽ ഹോട്ടൽ-കൂൾബാർ ജീവനക്കാർ തമ്മിൽ കൈയാങ്കളി. മർദനത്തിൽ 'സ്റ്റാൻഡ് വ്യൂ' ഹോട്ടൽ ജീവനക്കാരനായ കോടഞ്ചേരി മുറംപാത്തി സ്വദേശി ഫിലിപ്പിന് പരിക്കേറ്റു. സംഭവത്തിൽ ഹോട്ടലുടമയുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്തുള്ള 'മരുപ്പച്ച' കൂൾബാറിലെ ജീവനക്കാരനായ മുനവ്വർ താജ്, ഫിലിപ്പിനെ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ ഫിലിപ്പിന്റെ കാലിന് പൊട്ടലുണ്ട്. ഫിലിപ്പിനെ തള്ളിവീഴ്ത്തുകയും വലിച്ചിഴച്ച് മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കൂൾബാർ ഉടമയുടെ മകൻ ഹോട്ടലിലെത്തി മറ്റ് ജീവനക്കാരെയും മർദിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. എന്നാൽ, തങ്ങളുടെ കടയിലേക്ക് വന്നവരെ ഫിലിപ്പ് നിർബന്ധപൂർവ്വം ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് കൂൾബാർ ഉടമയുടെ വിശദീകരണം. ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടപടികൾ തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















