തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി. 15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും 30 ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പിക്ക് നിർദേശം നൽകി. നിതിൻ രാജിന്റെ ഫോൺ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും വിവരങ്ങൾ പുറത്തുപോകരുതെന്നും അന്വേഷണ സംഘത്തിന് കർശന നിർദേശമുണ്ട്. കൂടാതെ, നിതിൻ ഉപയോഗിച്ചിരുന്ന ലോൺ ആപ്പുമായി ബന്ധപ്പെട്ട പരാതികളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഈ മാസം 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചത്. കോളേജ് അധികൃതരിൽ നിന്നും, പ്രത്യേകിച്ച് വകുപ്പ് മേധാവിയിൽ നിന്നും നിതിൻ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിൽ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും ഇന്റേണൽ മാർക്കിനെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. മരിച്ച ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കോളേജ് അധികൃതർ വിളിച്ച് അപകടം പറ്റിയെന്ന് മാത്രമാണ് അറിയിച്ചതെന്നും മരണവിവരമറിഞ്ഞത് വാർത്തകളിലൂടെയാണെന്നും കുടുംബം പറഞ്ഞു.
കോടതി നിർദേശമുണ്ടെങ്കിൽ കേസിന്റെ ഭാഗമായ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ കുടുംബത്തിന് കൈമാറാനും തീരുമാനമായിട്ടുണ്ട്. കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും മാനസിക പീഡനാരോപണങ്ങളും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















