ഭാരതപ്പുഴ വറ്റിവരളുന്നു: കുടിവെള്ള വിതരണം പ്രതിസന്ധിയിൽ

ഭാരതപ്പുഴ വറ്റിവരളുന്നു: കുടിവെള്ള വിതരണം പ്രതിസന്ധിയിൽ
ഭാരതപ്പുഴ വറ്റിവരളുന്നു: കുടിവെള്ള വിതരണം പ്രതിസന്ധിയിൽ
Share  
എഴുത്ത്

News desk

2026 May 02, 08:45 AM
SAMUDRA
NISH
mannan

ഭാരതപ്പുഴയിലെ നീരൊഴുക്ക് പൂർണ്ണമായും നിലച്ച് പുഴ വറ്റിവരണ്ടതോടെ വിവിധ കുടിവെള്ള പദ്ധതികൾ കടുത്ത ആശങ്കയിലായിരിക്കുകയാണ്. നിലവിൽ പലയിടങ്ങളിലായി കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിച്ച് കഷ്ടിച്ച് ഒരാഴ്ചത്തേക്ക് മാത്രമുള്ള വിതരണമേ സാധ്യമാകൂ എന്നാണു ലഭിക്കുന്ന വിവരം. വേനൽമഴ ഇനിയും വൈകുകയാണെങ്കിൽ പുഴയോര മേഖലകളിൽ കുടിവെള്ളക്ഷാമം അതീവ രൂക്ഷമാകാൻ സാധ്യതയുണ്ട്.


​പൈങ്കുളം സമഗ്ര കുടിവെള്ള പദ്ധതിയുൾപ്പെടെയുള്ള പ്രധാന പമ്പ് ഹൗസുകളിൽ ഇപ്പോൾ നിയന്ത്രണമേർപ്പെടുത്തിയാണ് ജലവിതരണം നടക്കുന്നത്. തുടർച്ചയായി പമ്പ് ചെയ്യാൻ വെള്ളമില്ലാത്തതിനാൽ ഇടവേളകളെടുത്താണ് ടാങ്കുകൾ നിറയ്ക്കുന്നത്. ചെറുതുരുത്തി മേച്ചേരിക്കുന്ന്, ഷൊർണൂർ പമ്പ് ഹൗസ് മേഖലകളിലും സ്ഥിതി സമാനമാണ്. വരും ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും താഴുകയാണെങ്കിൽ പുഴയിൽ ചാലുകീറാനോ താൽക്കാലിക ബണ്ടുകൾ നിർമ്മിക്കാനോ അധികൃതർ നിർബന്ധിതരാകും.


​മഴ ലഭിക്കാത്ത പക്ഷം ഡാമുകൾ തുറന്ന് പുഴയിൽ വെള്ളമെത്തിക്കുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഏക മാർഗ്ഗം. നിലവിൽ ചെറുതുരുത്തി, പാഞ്ഞാൾ തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായതോടെ വിവിധ പഞ്ചായത്തുകൾ ടാങ്കറുകളിൽ വെള്ളം എത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി തുടങ്ങിയിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m