കോഴിക്കോട്: മലാപ്പറമ്പ് സർവീസ് റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസിന്റെ അന്വേഷണം. കണ്ണൂർ സ്വദേശി കെ. പ്രഗിൽ (37) മരിച്ച സംഭവത്തിൽ, അപകടത്തിനുശേഷം നിർത്താതെ പോയ കാർ കണ്ടെത്താനാണ് നടക്കാവ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്.
പുലർച്ചെ 12.50-ഓടെയായിരുന്നു അപകടം. സ്വകാര്യ ലാബിന്റെ പരിസരത്തുനിന്നും സർവീസ് റോഡിലേക്ക് അശ്രദ്ധമായി ഇറങ്ങിയ കാർ, വൺവേ തെറ്റിച്ച് എതിർദിശയിലേക്ക് തിരിയാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം വേഗത്തിലെത്തിയ പ്രഗിലിന്റെ സ്കൂട്ടർ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് സിഗ്നൽ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ യുവാവ് 20 മിനിറ്റോളം റോഡിൽ കിടന്നുവെങ്കിലും കാറിലെ യാത്രക്കാർ ഇയാളെ സഹായിക്കാൻ തയ്യാറായില്ല. പിന്നീട് വിവരമറിഞ്ഞെത്തിയ പോലീസാണ് പ്രഗിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്വകാര്യ ലാബിന്റെ ഗേറ്റിൽ നിന്ന് കാർ പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ഗേറ്റ് തുറക്കണമെങ്കിൽ ജീവനക്കാരൻ കയർ അഴിച്ചു കൊടുക്കണം. അതിനാൽ, അപകടം നടന്ന വിവരം ജീവനക്കാരന് അറിയാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്യും.
സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയിലെ ടെറിട്ടോറിയൽ മാനേജരാണ് പ്രഗിൽ. സുഹൃത്തിനെ കുണ്ടൂപ്പറമ്പിൽ ഇറക്കിയ ശേഷം താമസസ്ഥലമായ കുറ്റിക്കാട്ടൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















