സമൂഹമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും വൽപ്പന നടത്തുകയും ചെയ്ത കേസിൽ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ നിതിൻ മോഹൻദാസാണ് പിടിയിലായത്. രാമനാട്ടുകര സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ നിതിൻ ഉപയോഗിച്ചിരുന്ന ഡിജിറ്റൽ ഉപകരണങ്ങൾ വഴി തന്നെയാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത ശേഷം വിവിധ ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി വിൽപന നടത്തുകയായിരുന്നു ഇയാളുടെ രീതി. ഇതിനായി 11 വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് നിരവധി അക്കൗണ്ടുകൾ പ്രതി നിർമ്മിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ടെലിഗ്രാം വഴിയും ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയും ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചു വരികയാണ്. ചിത്രം വിൽക്കുന്നതിന് പുറമെ മറ്റുള്ളവരുമായി അശ്ലീല ദൃശ്യങ്ങൾ കൈമാറുന്ന രീതിയും പ്രതിക്കുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പെൺകുട്ടികൾക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയക്കുന്ന ശീലമുള്ളയാളാണ് പ്രതിയെന്നും വിവരമുണ്ട്. പരാതിക്കാരിയായ യുവതിയെ നേരത്തെ പരിചയമുള്ള വ്യക്തി കൂടിയാണ് നിതിൻ. ഇയാൾ വാട്‌സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ദൃശ്യങ്ങളും അയക്കാറുണ്ടെന്നും യുവതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















