തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷക്കാലം സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിങ് ഉണ്ടായിരുന്നില്ലെന്ന വാദം തെറ്റാണെന്നും താൻ കെഎസ്ഇബി ചെയർമാനായിരുന്നപ്പോൾ രഹസ്യമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തി ബിജു പ്രഭാകർ. ലോഡ് ഷെഡ്ഡിങ്ങിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണൽ എൻജിനീയർമാർ കൈകാര്യം ചെയ്യേണ്ട സാങ്കേതികമായ കാര്യമാണ്. ജനങ്ങൾ അറിയാതെ തന്നെ പവർകട്ട് ചെയ്യാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടംകുളത്ത് സമരം ചെയ്തവർ ഇപ്പോൾ കേരളത്തിലേക്ക് വൈദ്യുതി വാങ്ങുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്ത് 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്റ്റുകൾ ഉണ്ടെങ്കിലും മഴക്കാലത്ത് ഇതിൽ എത്രയെണ്ണം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. സ്കൂൾ കാലഘട്ടത്തിൽ നക്‌സൽ ആശയങ്ങൾ തന്നെ സ്വാധീനിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോഴും തനിക്ക് കോൺഗ്രസിനോടാണ് താൽപ്പര്യമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















