വയനാട് മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ മിനിലോറിയിൽ കടത്തുകയായിരുന്ന 195 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ചകിരി ലോഡിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്ന 42,650 പാക്കറ്റ് ഉത്പന്നങ്ങളാണ് എക്സൈസ് സംഘം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ പാലക്കാട് മണ്ണാർക്കാട് സ്വദേശി സിദ്ദീഖിനെ (38) കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
തിങ്കളാഴ്ച്ച രാത്രി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വയനാട് എക്സൈസ് ഇന്റലിജൻസ്, മുത്തങ്ങ ചെക്‌പോസ്റ്റ്, ബത്തേരി റെയ്‌ഞ്ച് എക്സൈസ് സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. കർണാടകയിൽ നിന്ന് ചകിരി കയറ്റി കോഴിക്കോട്, അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു മിനിലോറി. പുറമെ ചകിരി അടുക്കി ഉള്ളിൽ പുകയില ഉത്പന്നങ്ങൾ നിറച്ച നിലയിലായിരുന്നു.
പിടികൂടിയ ഉത്പന്നങ്ങളും വാഹനവും പ്രതിയെയും തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർമാരായ എൻ. സിറാജ്, രാജേഷ് കോമത്ത്, കെ. വൈശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. ഈ വർഷത്തെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടകളിൽ ഒന്നാണിതെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















