കോഴിക്കോട്: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായി. കോഴിക്കോട് നഗരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനാഞ്ചിറ ബി.ഇ.എം. സ്കൂളിന് സമീപം വാഹനങ്ങൾ തടഞ്ഞ രാമദാസൻ, പുഷ്പകുമാർ, ലിജുകുമാർ, മോഹൻദാസ്, ജോൺസൺ ബാബു, നെല്ലിക്കുന്ന് ബാബു എന്നിവരാണ് പിടിയിലായത്.
പേരാമ്പ്ര മേഖലയിൽ ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചു. ടൗണിലെ കടകൾ പൂർണ്ണമായും അടഞ്ഞുകിടന്നതിന് പുറമെ, തുറന്നുപ്രവർത്തിച്ച ബാങ്കുകളും ബെവറേജ് ഔട്ട്‌ലെറ്റുകളും സമരാനുകൂലികൾ എത്തി അടപ്പിച്ചു. പേരാമ്പ്രയിൽ നിന്ന് വിവിധ റൂട്ടുകളിലേക്കുള്ള ബസ് സർവീസുകളും തടസ്സപ്പെട്ടു. കൂരാച്ചുണ്ട്, കക്കയം, മേപ്പയ്യൂർ ഭാഗങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. കൂരാച്ചുണ്ടിൽ പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ സമരക്കാർ ഇടപെട്ട് അടപ്പിച്ചു. കല്ലാനോട്ടിൽ ഹർത്താൽ അനുകൂലികളും വ്യാപാരികളും തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുണ്ട്.
ഉള്ളിയേരിയിൽ ഹർത്താലിനിടെ ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം.സി. അനീഷിന് നേരെ കൈയേറ്റമുണ്ടായി. ബസുകൾ തടഞ്ഞ് സഹകരണം അഭ്യർത്ഥിക്കുന്നതിനിടെ ഒരു യാത്രക്കാരൻ ഇറങ്ങിവന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അതേസമയം, താമരശ്ശേരി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഹർത്താൽ കാര്യമായ ചലനമുണ്ടാക്കിയില്ല. ഇവിടെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പതിവുപോലെ സർവീസ് നടത്തുകയും കടകൾ തുറന്നുപ്രവർത്തിക്കുകയും ചെയ്തു. നിതിൻ രാജിന്റെ മരണത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















