ഗുരുവായൂരിൽ സുരക്ഷ വിലയിരുത്താൻ ഡി.ജി.പി. ഭീകരസാന്നിധ്യമുണ്ടെന്ന പ്രചാരണം തള്ളി

ഗുരുവായൂരിൽ സുരക്ഷ വിലയിരുത്താൻ ഡി.ജി.പി. ഭീകരസാന്നിധ്യമുണ്ടെന്ന പ്രചാരണം തള്ളി
ഗുരുവായൂരിൽ സുരക്ഷ വിലയിരുത്താൻ ഡി.ജി.പി. ഭീകരസാന്നിധ്യമുണ്ടെന്ന പ്രചാരണം തള്ളി
Share  
2026 Apr 29, 09:02 AM
SAMUDRA
NISH
yoga

ഗുരുവായൂർ : ഗുരുവായൂരിലെ സുരക്ഷാ കാര്യങ്ങൾ വിലയിരുത്താനും നിർദേശം നൽകാനുമായി സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘമെത്തി. ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് അദ്ദേഹം അറിയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത മാനസിക വെല്ലുവിളി നേരിടുന്ന കാശ്മീരി സ്വദേശിയെ ചോദ്യം ചെയ്‌തപ്പോൾ അയാൾക്ക് ഭീകരബന്ധമില്ലെന്നാണ് തെളിഞ്ഞത്. എങ്കിലും ഗുരുവായൂരിലെ സുരക്ഷയുടെ കാര്യത്തിൽ മുൻകരുതൽ എടുത്തിട്ടുണ്ട്. ആവശ്യമാണെന്ന് തോന്നുന്ന ഘട്ടത്തിൽ ഗുരുവായൂരിൽ കൂടുതൽ പോലീസിനെ നിയോഗിക്കാം-ഡി.ജി.പി. പറഞ്ഞു. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. ടി. നാരായണൻ, സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവരും ഒപ്പമുണ്ടായി.


ഇതര മതവിഭാഗത്തിൻ്റെ സൂചനയുള്ള മിഠായി ക്ഷേത്രപരിസരത്ത് കണ്ടെത്തിയതു സംബന്ധിച്ചുള്ള അന്വേഷണത്തെ തുടർന്നായിരുന്നു കാശ്‌മീരി യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ ബന്ധുക്കൾ ചൊവ്വാഴ്‌ച ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ എത്തി, മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന യുവാവിനെ ബന്ധുക്കൾക്കൊപ്പം പോലീസ് നാട്ടിലേക്ക് പറഞ്ഞയച്ചു.


കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ കുപ്‌വാര സ്വദേശിയായ യുവാവ് കുടുംബപ്രശ്‌നത്തെ തുടർന്നുള്ള കൊലപാതകക്കേസിൽ 12 വർഷം ജയിൽശിക്ഷ അനുഭവിച്ചയാളാണ്. മാനസിക വിഭ്രാന്തിയാൽ സ്ഥലം വിട്ടു. ഇയാളെ കാണാനില്ലെന്നു പറഞ്ഞ് നൗകാം പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഗുരുവായൂരിൽ കശ്മീരി തീവ്രവാദിയെത്തിയെന്ന തരത്തിൽ ചിലർ പ്രചരിപ്പിച്ചതാണ് വിഷയം ആളിപ്പടരാനിടയായത്. ഒരു ആശങ്കയ്ക്കും ഇടയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുവാവിനെ ബന്ധുക്കൾക്ക് കൈമാറിയതെന്ന് ടെമ്പിൾ സ്റ്റേഷൻ സി.ഐ. വിനോദ് വലിയാട്ടൂർ പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA