തിരുവനന്തപുരം: കഴിഞ്ഞ ദിവസം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലെ പരേഡ് പരിശീലനത്തിനിടയിലേക്ക് ചേര ഇഴഞ്ഞുകയറിയത് പോലീസുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
പാമ്പിനെ കണ്ട് ചിതറിയോടുന്ന പോലീസും അവർക്കിടയിലൂടെ കൂളായി ഇഴഞ്ഞുപോകുന്ന പാമ്പും സാമൂഹികമാധ്യമങ്ങളിലൂടെ പെട്ടെന്നുതന്നെ വൈറലായി. പേടിച്ചോടിയ പോലീസുകാരോട് ചേരയാണെന്ന് ഒരാൾ വിളിച്ചുപറയുന്നതും വീഡിയോയിലൂടെ കേൾക്കാം.
നിമിഷനേരംകൊണ്ട് വൈറലായ വീഡിയോയ്ക്കു താഴെ രസകരമായ കമൻ്റുകളുമായി നിരവധി പേരാണ് എത്തിയത്. വേനൽ ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നു പാമ്പുകടിയേൽക്കുന്ന വാർത്ത ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ ശ്രദ്ധ നേടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















