സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി; ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി; ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കാൻ സർക്കാർ അനുമതി; ലിറ്ററിന് 4 രൂപ വരെ കൂടിയേക്കും
Share  
2026 Apr 28, 07:02 PM
SAMUDRA
NISH
yoga

തിരുവനന്തപുരം: കേരളത്തിൽ മിൽമ പാൽ വില വർധിപ്പിക്കാൻ സർക്കാർ പച്ചക്കൊടി കാട്ടി. ലിറ്ററിന് നാല് രൂപ വരെ വർധിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. പാൽ വില കൂട്ടണമെന്ന മിൽമയുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമ ശുപാർശ നൽകിയിരുന്നത്.


വില വർധന സംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ കൈക്കൊള്ളും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നേരത്തെ മിൽമ നൽകിയ അപേക്ഷ സർക്കാർ തള്ളിയിരുന്നു. എന്നാൽ, ഉൽപ്പാദന ചെലവ് വർധിച്ചതും കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയും ചൂണ്ടിക്കാട്ടി മിൽമ ചെയർമാൻ കെ.എസ്. മണി വീണ്ടും സർക്കാരിനെ സമീപിക്കുകയായിരുന്നു.


ആറ് മാസം മുൻപ് തന്നെ വില കൂട്ടാൻ മിൽമ ബോർഡ് തീരുമാനമെടുത്തിരുന്നുവെങ്കിലും സർക്കാർ അനുമതി നൽകാത്തതിൽ എറണാകുളം മേഖല യൂണിയൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിലായിരുന്നു. പാൽ വില വർധിപ്പിക്കാത്തത് ക്ഷീരകർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടി പട്ടം മിൽമ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നിരുന്നു. സർക്കാരിന്റെ പുതിയ തീരുമാനത്തോടെ കർഷകർക്ക് കൂടുതൽ ആനുകൂല്യം ലഭ്യമാക്കാനാകുമെന്നാണ് മിൽമയുടെ പ്രതീക്ഷ.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA