തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സംഘർഷവും ഗതാഗത തടസ്സവും. സമരാനുകൂലികൾ പ്രധാന റോഡുകളിൽ വാഹനങ്ങൾ തടഞ്ഞതോടെ പരീക്ഷയ്ക്ക് പോകാനിറങ്ങിയ വിദ്യാർത്ഥികളും ആശുപത്രി അധികൃതരും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ പെരുവഴിയിലായി.
വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എൻജിനീയറിങ് എൻട്രൻസ് പരീക്ഷ (VITEEE) എഴുതേണ്ട വിദ്യാർത്ഥികൾ ഹർത്താലിൽ വലഞ്ഞു. തലസ്ഥാനത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയുള്ള ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കാരാളിമുക്കിൽ പരീക്ഷാ പേപ്പർ മൂല്യനിർണ്ണയത്തിന് പോയ അധ്യാപകരുടെ വാഹനവും സമരക്കാർ തടഞ്ഞു. അധ്യാപകരെ സമരക്കാർ അസഭ്യം പറഞ്ഞതായും പരാതി ഉയർന്നിട്ടുണ്ട്.
തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ബസുകൾ സർവീസ് നടത്താൻ പൊലീസ് ശ്രമിച്ചതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിപ്പുറം സിആർപിഎഫ് ജങ്ഷനിൽ സ്ത്രീകളടക്കമുള്ള സമരസമിതി പ്രവർത്തകർ റോഡ് ഉപരോധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















