മുക്കം: ലോജിസ്റ്റിക്‌സ്, സമുദ്രപഠനം (മാരിടൈം സ്റ്റഡീസ്), സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ മേഖലകളിൽ പുത്തൻ അക്കാദമിക് സഹകരണത്തിന് വഴിതുറന്ന് കോഴിക്കോട് എൻ.ഐ.ടി.സി.യും ഗുജറാത്ത് മാരിടൈം യൂണിവേഴ്സിറ്റിയും (ജി.എം.യു.) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആധുനിക സമുദ്രഗതാഗത മേഖല നേരിടുന്ന വെല്ലുവിളികൾക്ക് ശാസ്ത്രീയമായ പരിഹാരങ്ങൾ കണ്ടെത്തുകയും ഇരു സ്ഥാപനങ്ങളുടെയും അക്കാദമിക് മികവ് വർധിപ്പിക്കുകയുമാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
എൻ.ഐ.ടി.സി.യിലെ 'സെൻ്റർ ഓഫ് എക്‌സലൻസ് ഇൻ ലോജിസ്റ്റിക്സ‌് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്' വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ഈ വിപുലമായ പദ്ധതി നടപ്പിലാക്കുന്നത്. എൻ.ഐ.ടി.സി. ഡയറക്‌ടർ പ്രൊഫ. പ്രസാദ് കൃഷ്ണയും ഗുജറാത്ത് മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. എസ്. ശാന്തകുമാറും ചേർന്നാണ് ഔദ്യോഗികമായി ധാരണാപത്രം കൈമാറിയത്.
ഈ സഹകരണത്തിന്റെ ഭാഗമായി ഇരു സർവ്വകലാശാലകളിലെയും അധ്യാപകർക്കും വിദ്യാർഥികൾക്കുമായി വിനിമയ പരിപാടികൾ (Exchange Programs), സംയുക്ത സമ്മേളനങ്ങൾ, സമുദ്രഗതാഗത മേഖലയിലെ നൂതന സാങ്കേതികവിദ്യകളിൽ പ്രത്യേക പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കും. ചടങ്ങിൽ ജി.എം.യു. മാരിടൈം ലോജിസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ. ചന്ദ്രകാന്ത് ഉപാധ്യായ ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിച്ചു. ഇന്ത്യയുടെ സമുദ്രവാണിജ്യ-ഗവേഷണ രംഗത്ത് നിർണ്ണായകമായ ചുവടുവെപ്പായി ഈ സഹകരണം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















