ജസ്റ്റിസ് എ.കെ. പ്രീത ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് എ.കെ. പ്രീത ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
ജസ്റ്റിസ് എ.കെ. പ്രീത ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
Share  
2026 Apr 28, 09:33 AM
SAMUDRA
NISH
yoga

മൂന്ന് പതിറ്റാണ്ടോളം ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്ന എ.കെ. പ്രീത കേരള ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡീഷണൽ സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ, ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ. കൊറ്റം എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.


​തന്റെ പുതിയ ഉത്തരവാദിത്വത്തെക്കുറിച്ച് പൂർണ്ണ ബോധ്യമുണ്ടെന്നും അത് കൃത്യമായി നിർവഹിക്കാൻ പരമാവധി ശ്രമിക്കുമെന്നും മറുപടി പ്രസംഗത്തിൽ ജസ്റ്റിസ് എ.കെ. പ്രീത വ്യക്തമാക്കി. പിങ്ക് പോലീസ് അപമാനിച്ച എട്ടു വയസ്സുകാരിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നിയമപോരാട്ടം നടത്തിയത് ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയമായ കേസുകളിൽ അഭിഭാഷക എന്ന നിലയിൽ അവർ മികവ് തെളിയിച്ചിട്ടുണ്ട്.


​ഇടുക്കി പീരുമേട് സ്വദേശി പരേതനായ അഡ്വ. ബി.ആർ. അരവിന്ദൻ നായരുടെയും കൃഷ്ണമ്മയുടെയും മകളായ ഇവർ തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നാണ് നിയമബിരുദം നേടിയത്. 1997-ൽ അഭിഭാഷകയായി എൻറോൾ ചെയ്തു. ഡോ. എസ്.എസ്. ഗിരിശങ്കർ ആണ് ഭർത്താവ്. ജസ്റ്റിസ് എ.കെ. പ്രീത കൂടി എത്തിയതോടെ ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം നാലായി ഉയർന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA