നിതിൻരാജിന്റെ മരണം: ഹർത്താൽ തുടങ്ങി; വാഹനങ്ങൾ തടയില്ല, കടകൾ അടപ്പിക്കില്ല

നിതിൻരാജിന്റെ മരണം: ഹർത്താൽ തുടങ്ങി; വാഹനങ്ങൾ തടയില്ല, കടകൾ അടപ്പിക്കില്ല
നിതിൻരാജിന്റെ മരണം: ഹർത്താൽ തുടങ്ങി; വാഹനങ്ങൾ തടയില്ല, കടകൾ അടപ്പിക്കില്ല
Share  
2026 Apr 28, 09:26 AM
SAMUDRA
NISH
yoga

തിരുവനന്തപുരം / കൊച്ചി / പാലക്കാട് / മലപ്പുറം ∙ കണ്ണൂരിലെ സ്വകാര്യ ഡെന്റൽ കോളജിൽ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിലും വിവിധ ദലിത് സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന തല ഹർത്താൽ തുടങ്ങി. വൈകിട്ട് 6 വരെയാണ് ഹർത്താൽ. ബസ്സുകളോ മറ്റു വാഹനങ്ങളോ നിർബന്ധിച്ച് തടയില്ലെന്നും വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്നും ആക്‌ഷൻ കൗൺസിൽ അറിയിച്ചിരുന്നു. ജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്നും അഭ്യർഥിച്ചു.


വയറുവേദനയ്ക്ക് ചികിൽസയ്ക്കെത്തി; യുവാവിന് ‘ഗർഭാശയമുഴ’യെന്ന് കണ്ടെത്തൽ: മെഡി. കോളജ് ആശുപത്രിക്കെതിരെ പരാതി

കടകൾ തുറന്നു പ്രവർത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ, കേരള ടെക്സ്റ്റൈൽസ് ഗാർമെന്റ്സ് ഫെഡറേഷൻ, കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ അറിയിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾ സർവീസ് മുടക്കില്ലെന്നു കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും അറിയിച്ചി‌‌ട്ടുണ്ട്. ഹർത്താലിന് 52 ദലിത് സംഘടനകളാണ് പിന്തുണ നൽകുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA