കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച് നൽകുന്ന സ്നേഹവീടുകളുടെ ആദ്യഘട്ട ഗൃഹപ്രവേശം ഇന്ന് നടക്കും. മുട്ടിൽ-മേപ്പാടി സംസ്ഥാന പാതയോട് ചേർന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പൂർത്തിയായ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം ആരംഭിക്കുന്നത്.
വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിക്കും. എട്ട് സെന്റ് ഭൂമിയിൽ 1060 ചതുരശ്രയടി വിസ്തീർണ്ണത്തിൽ മൂന്ന് കിടപ്പുമുറികളോട് കൂടിയ സൗകര്യപ്രദമായ വീടുകളാണ് നിർമ്മിച്ചിരിക്കുന്നത്. വീടുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകളും ഭക്ഷ്യക്കിറ്റുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ഇന്നലെയോടെ പൂർത്തിയായിരുന്നു.
കുടുംബങ്ങളുടെ സ്വകാര്യതയും മാനസികാവസ്ഥയും പരിഗണിച്ച് പൊതുജനങ്ങൾ സന്ദർശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് താങ്ങാവുമെന്ന് നൽകിയ വാഗ്ദാനം പാലിച്ച് റെക്കോർഡ് വേഗത്തിലാണ് ലീഗ് ഈ പുനരധിവാസ പദ്ധതി പൂർത്തിയാക്കിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















