തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട്ട് നടന്ന ദാരുണമായ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും അപകടത്തിന്റെ യഥാർത്ഥ കാരണം ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് ശാസ്ത്രീയമായ പരിശോധനകൾ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 21-ന് നടന്ന അപകടത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുര പൂർണ്ണമായും തകരുകയും മരണസംഖ്യ 15 ആയി ഉയരുകയും ചെയ്തിരുന്നു.
നെട്ടയത്ത് പോലീസിനെതിരെ മുൻ ഡിജിപി ആർ. ശ്രീലേഖ നടത്തിയ പ്രതിഷേധത്തെക്കുറിച്ചും ഡിജിപി പ്രതികരിച്ചു. ശ്രീലേഖയ്‌ക്കെതിരെ കേസെടുത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥ എന്ന നിലയിൽ അവർ പോലീസിനോട് കൂടുതൽ അനുഭാവപൂർവ്വം പെരുമാറേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയ്ക്ക് മുകളിൽ ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവത്തിൽ നിലവിൽ കേസെടുത്തിട്ടുണ്ടെന്നും ഫ്ലൈറ്റ് പാത്തിൽ വന്ന വ്യതിയാനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു.
തൃശൂർ പൂരത്തിന്റെ സാമ്പിൾ, പ്രധാന വെടിക്കെട്ടുകൾക്കായി സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിച്ചാണ് മുണ്ടത്തിക്കോട് ദുരന്തമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ 13 പേർ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പ്രവീൺ, തിരുവമ്പാടി വിഭാഗം ലൈസൻസി സതീശൻ എന്നിവർ കൂടി മരിച്ചതോടെയാണ് നാടിനെ നടുക്കിയ ദുരന്തത്തിലെ ഇരകളുടെ എണ്ണം 15 ആയത്. വെടിക്കെട്ട് പുരയുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വന്ന വീഴ്ചയാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















