ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ചെയർമാൻ പദവിയിലിരിക്കുമ്പോഴും മറ്റ് ഔദ്യോഗിക മേഖലകളിലും ഒരിക്കലും ആരുടെയും ഏറാൻമുളിയായി നിൽക്കാൻ തയ്യാറാവാത്ത വ്യക്തിത്വമായിരുന്നു അന്തരിച്ച ചരിത്രകാരൻ എം.ജി.എസ്. നാരായണൻ എന്ന് മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. എം.ജി.എസ്. നാരായണൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മലാപ്പറമ്പ് ഹൗസിങ് കോളനി ഓണേഴ്‌സ് അസോസിയേഷനും എം.ജി.എസ്. ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻ്റെ ചരിത്രത്തെയും രാഷ്ട്രീയത്തെയും അതീവ ഗൗരവത്തോടെ സമീപിക്കുകയും സ്വന്തമായ കാഴ്ചപ്പാടുകളിലൂടെ അവയെ വ്യാഖ്യാനിക്കുകയും ചെയ്ത ഇ.എം.എസിനോട് തുല്യമായ നിലയിൽ സംവാദങ്ങളിൽ ഏർപ്പെടാനും കാര്യങ്ങളിൽ കൃത്യത വരുത്താനും എം.ജി.എസിന് സാധിച്ചിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് എം.ജി.എസിൻ്റെ പേര് നൽകണമെന്നും ശ്രീധരൻപിള്ള നിർദ്ദേശിച്ചു.
ചടങ്ങിൽ എം.എച്ച്.സി ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു. എം.ജി.എസിൻ്റെ ഭാര്യ പ്രേമലതാ നാരായണൻ എം.ജി.എസ്. ഹാളിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എം.ജി.എസ്. ഓപ്പൺ ലൈബ്രറി പ്രശസ്ത ആർക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദും, അദ്ദേഹത്തിൻ്റെ 'ജനഗണമന' എന്ന പുസ്തകം ഡോ. എം.ആർ. രാഘവവാരിയരും പ്രകാശനം ചെയ്തു. മുൻ മേയർ ബീനാ ഫിലിപ്പ്, പ്രൊഫ. എ.എം. ഷിനാസ് തുടങ്ങി പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















