ജില്ലയുടെ പ്രധാന ജലസ്രോതസ്സുകളായ നദികൾ വറ്റുന്നു

ജില്ലയുടെ പ്രധാന ജലസ്രോതസ്സുകളായ നദികൾ വറ്റുന്നു
ജില്ലയുടെ പ്രധാന ജലസ്രോതസ്സുകളായ നദികൾ വറ്റുന്നു
Share  
2026 Apr 27, 08:45 AM
SAMUDRA
NISH
yoga

തിരുവനന്തപുരം : കുടിവെള്ള സ്രോതസ്സുകളായ നദികൾ വറ്റിത്തുടങ്ങിയതോടെ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. വേനൽമഴ ഇനിയും വൈകിയാൽ കുടിവെള്ളം പൂർണമായും മുടങ്ങുന്ന സ്ഥിതിയാകും.


വാമനപുരം, കരമന, നെയ്യാർ നദികളാണ് ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകൾ. കരമനയാറിൽ പേപ്പാറ ഡാമും നെയ്യാറിൽ നെയ്യാർ ഡാമുമാണ് പ്രധാന സംഭരണികൾ. വാമനപുരം നദിയിൽ അണക്കെട്ടില്ല. മൂന്ന് താലൂക്കുകളിൽ വെള്ളമെത്തിക്കുന്ന ഈ നദി വറ്റിയത് ജില്ലയുടെ വടക്കൻ മേഖലയിലെ കുടിവെള്ള വിതരണത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.


പേപ്പാറ ഡാമിലെ ജലനിരപ്പ് കുറഞ്ഞത് തലസ്ഥാന നഗരത്തെ ആശങ്കയിലാക്കുന്നു. ഒന്ന് രണ്ട് ആഴ്‌ചകൾ കൂടി വെള്ളംവിതരണത്തെ പൂർണമായും ബാധിക്കില്ല.


വേനൽ കനത്തതോടെ ഉപഭോഗം കുത്തനെ കൂടിയിട്ടുണ്ട്. നെയ്യാർഡാമിൽനിന്നാണ് നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ വെള്ളം വിതരണം ചെയ്യുന്നത്. കൃഷി ആവശ്യത്തിനും നെയ്യാറിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്.


ഒഴുക്ക് നിലച്ച് വാമനപുരം നദി കരമനയാറിൽ വെള്ളം കുറയുന്നു


നെടുമങ്ങാട് : ചിറയിൻകീഴ്, വർക്കല താലൂക്കുകളിലെ കുടിവെള്ളവിതരണത്തിന് ഏക ആശ്രയം വാമനപുരം നദിയാണ്. 11-ലേറെ കുടിവെള്ള പദ്ധതികളാണ് നദിയെ ആശ്രയിച്ച് പ്രവർത്തിക്കുന്നത്.


നദിയിൽ ഒഴുക്കില്ലാതായതോടെ വെള്ളം എടുക്കുന്ന കിണറുകളും വറ്റി. നദിയിലെ കുഴികളിൽനിന്ന് വെള്ളം കിണറുകളിലേക്ക് പമ്പ് ചെയ്‌താണ് ശുദ്ധീകരണശാലകളിലേക്കെത്തിക്കുന്നത്.


എന്നാൽ, ഇത് ആവശ്യത്തിന് തികയുന്നില്ല. ഉയർന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലേക്കും വെള്ളം എത്തുന്നില്ല. മിക്കവരും വലിയ വിലകൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്. 400 ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിനം നദിയിൽനിന്ന് വിവിധ താലൂക്കുകളിലേക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്.


അരുവിപ്പുറം, കാരേറ്റ്, അയിലം, പൂവൻപാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പ്രധാനമായും വെള്ളം എടുക്കുന്നത്. പോത്തൻകോട്, കഴക്കൂട്ടം മേഖലകളിലേക്കും എത്തിക്കുന്നത് വാമനപുരം നദിയിൽനിന്നാണ്.


കരമനയാറ്റിലെ പേപ്പാറ അണക്കെട്ടിൽ നിന്നാണ് നഗരത്തിലും നെടുമങ്ങാട് താലൂക്കിലെ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നത്. നഗരത്തിലേക്കു മാത്രം 350 ദശലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം വേണ്ടത്. പേപ്പാറയിൽനിന്ന് അരുവിക്കരയിലെ ചെക്ക്ഡാമിലേക്ക് വെള്ളം കൊണ്ടുവന്നാണ് ജലശുദ്ധീകരണശാലകൾ പ്രവർത്തിക്കുന്നത്. എന്നാൽ, കരമനയാറ്റിലെ നീരൊഴുക്ക് കുറഞ്ഞതോടെ പേപ്പാറ ഡാമിലെ സംഭരണി വറ്റിത്തുടങ്ങി. 107 മീറ്റർ സംഭരണശേഷിയുള്ള പേപ്പാറയിൽ ഇപ്പോൾ പത്ത് മീറ്ററോളം വെള്ളത്തിൻ്റെ അളവ് കുറവാണ്. വേനൽമഴ കുറഞ്ഞതാണ് നിരൊഴുക്ക് കുറയാൻ കാരണം. ഇതിനൊപ്പം നഗരഭാഗത്ത് കരമന നദിയുടെ മാലിന്യങ്ങളും പ്രധാന വെല്ലുവിളിയാണ്. അരുവിക്കരയ്ക്കു ശേഷമുള്ള പല ചെറിയ പമ്പ് ഹൗസുകളുടെയും പ്രവർത്തനം ജല അതോറിറ്റി നിർത്തിവെച്ചു. വെള്ളത്തിൻ്റെ മലിനീകരണമാണ് പ്രധാന പ്രശ്നം.


നെയ്യാർ സംഭരണിയിൽ പ്രതിസന്ധി : കാട്ടാക്കട-നെയ്യാറ്റിൻകര താലൂക്കുകളിലെ പഞ്ചായത്തുകളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നത് നെയ്യാർ ജലസംഭരണിയിൽ നിന്നാണ്. രൂക്ഷമായ വെള്ളപ്രശ്‌നമില്ലെങ്കിലും സംഭരണശേഷി കുറയുന്നത് വിതരണത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. കുടിവെള്ളം മത്രമല്ല നെയ്യാറ്റിൻകര മേഖലയിലെ കൃഷിയും ഈ സംഭരണിയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.


കനാൽവഴിയുള്ള ജലസേചനത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. നേരത്തെ തമിഴ്‌നാടിനും വെള്ളം നൽകിയിരുന്നെങ്കിലും ഇപ്പോൾ ഇത് നിർത്തിവെച്ചിരിക്കുകയാണ്.


15 പഞ്ചായത്തുകളിലേക്കും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലേക്കും വെള്ളം എത്തിക്കാൻ തുടങ്ങിയ കാളിപ്പാറ പദ്ധതിയാണ് നെയ്യാറിൽ നിന്നുള്ള പ്രധാന പദ്ധതി. 36 എം.എൽ.ഡി. പ്ലാൻ്റാണ് ഇതിനായുള്ളത്. പദ്ധതി ഇതുവരെ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. വേനൽ കനത്തതോടെ ഈ പദ്ധതിവഴിയുള്ള കുടിവെള്ളവിതരണത്തിൽ കുറവുണ്ടായിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA