വിവാഹവാഗ്ദാനം നൽകി പീഡനം: പത്തൊമ്പതുകാരനായ എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം: പത്തൊമ്പതുകാരനായ എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ
വിവാഹവാഗ്ദാനം നൽകി പീഡനം: പത്തൊമ്പതുകാരനായ എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ
Share  
2026 Apr 26, 09:13 AM
SAMUDRA
NISH
yoga

കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ചെയ്ത സംഭവത്തിൽ ചാത്തമംഗലം ചൂലൂർ സ്വദേശിയായ അഭിനവ് അറസ്റ്റിലായി. കുന്ദമംഗലം പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രണയം നടിച്ച് വിശ്വാസം നേടിയ ശേഷം കോഴിക്കോട് നഗരത്തിലെ അപ്പാർട്ട്‌മെന്റിലും സുഹൃത്തിന്റെ വീട്ടിലും എത്തിച്ച് പീഡിപ്പിച്ചതായാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.


യുവതി ഗർഭിണിയായ വിവരം അറിഞ്ഞതോടെ വീട്ടുകാർ വിവാഹാലോചനയുമായി സമീപിച്ചെങ്കിലും അഭിനവും കുടുംബവും ഇതിന് തയ്യാറായില്ല. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഹാർഡ്‌വേർ എൻജിനീയറിങ് വിദ്യാർത്ഥിയായ പ്രതിയെ സബ് ഇൻസ്‌പെക്ടർ ബാലു കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA