ദേശീയപാത ആറുവരി വികസനത്തിന്റെ ഭാഗമായി പൊയിൽക്കാവ് ടൗണിന്റെ കിഴക്കുഭാഗത്ത് നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു. പ്രവൃത്തി പൂർത്തിയാകാത്ത സർവീസ് റോഡിൽ കനാൽ വെള്ളം കൂടി ഇരച്ചെത്തിയതോടെ പ്രദേശം പൂർണ്ണമായും ചെളിക്കളമായി മാറി. ചെമ്മണ്ണ് നിരത്തിയിട്ട പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണുള്ളത്. പൊയിൽക്കാവ് ടൗണിൽനിന്ന് ഞാണംപൊയിൽ, കലോപൊയിൽ, കാഞ്ഞിലശ്ശേരി ഭാഗങ്ങളിലേക്ക് പോകുന്ന ചെറുവാഹനങ്ങളും നിരവധി കാൽനടയാത്രക്കാരും ആശ്രയിക്കുന്ന പ്രധാന വഴിയാണിത്.
ഓവുചാലിന്റെ പണി അപൂർണ്ണമായതിനാൽ വെള്ളം പുറത്തേക്ക് ഒഴുകി റോഡിലേക്ക് പരക്കുകയാണ്. ചെളി നിറഞ്ഞ പാതയിൽ വഴുതിവീണ് ഇതിനകം തന്നെ നിരവധി പേർക്ക് പരിക്കേറ്റു കഴിഞ്ഞു. ഇതിനുപുറമെ പ്രദേശത്തെ തെരുവ് വിളക്കുകൾ കത്താത്തത് രാത്രികാല യാത്രക്കാരുടെ സുരക്ഷയെ വലിയ രീതിയിൽ ബാധിക്കുന്നു. അടിപ്പാതയ്ക്ക് മുകളിലെ റോഡ് പണി പുരോഗമിക്കുന്നതിനാൽ ഹ്രസ്വദൂര ബസുകളടക്കം അണ്ടർപാസിന് മുകളിലൂടെയാണ് സർവീസ് നടത്തുന്നത്. ഇതുമൂലം കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർക്ക് പൊയിൽക്കാവ് ടൗണിൽ കൃത്യമായി ബസ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. സർവീസ് റോഡിന്റെയും ഓവുചാലിന്റെയും പണി എത്രയും വേഗം പൂർത്തിയാക്കി ഈ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















