പാപ്പാൻകുളത്ത് നെൽക്കർഷകർ വലയുന്നു
തിരുപ്പൂർ : ഉദുമൽപേട്ടയ്ക്ക് സമീപം പാപ്പാൻകുളത്തിൽ സർക്കാർസ്ഥാപിച്ച നെല്ലുസംഭരണ കേന്ദ്രത്തിൽ ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ കർഷകർ വലയുന്നു. സ്ഥലത്തിന്റെ അപര്യാപ്‌തതകൊണ്ട് സംഭരണകേന്ദ്രത്തിന്റെ പരിസരത്ത് തുറസ്സായ സ്ഥലങ്ങളിൽ വലിയ അളവിൽ നെല്ല് സൂക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുന്നു. അമരാവതി അണക്കെട്ടിൻ്റെ ആയക്കെട്ട് പ്രദേശങ്ങളിലെ കർഷകർ ഇത്തവണ കൂടുതൽനെല്ല് കൊണ്ടുവന്നതോടെയാണ് സംഭരണസ്ഥലത്തിന്റെ അപര്യാപ്‌തത തുറന്നുകാട്ടപ്പെട്ടത്.
തിരഞ്ഞെടുപ്പുചട്ടം നിലവിലുള്ളതിനാൽ 50,000 രൂപയ്ക്കുമേൽ കൈവശം കൊണ്ടുപോകുന്നതിൽ പരിമിതികളുള്ളതിനാൽ പാടത്തെത്തി നെല്ലുസംഭരിക്കുന്ന മൊത്തവ്യാപാരികൾ പലരും ഇത്തവണ വന്നില്ലെന്ന് കർഷകർ പറയുന്നു. അതിനാൽ ആ നെല്ലും സർക്കാർ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. സംഭരണകേന്ദ്രങ്ങളിൽ ആവശ്യത്തിനുള്ള സൗകര്യമൊരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന് കർഷകർ ആരോപിക്കുന്നു.
സംഭരണകേന്ദ്രത്തിൽ എത്തിക്കുന്ന നെല്ലിന്റെ നല്ലൊരുഭാഗം പരിസരത്തുള്ള തുറസ്സായ സ്ഥലത്ത് സ്വന്തം ഉത്തരവാദിത്വത്തിൽ കർഷകർ ചാക്കുകളിൽ കൂട്ടിവെക്കുകയാണ്.
തൂക്കി ബില്ലിട്ടാൽമാത്രമേ ഗോഡൗണിലേക്ക് മാറ്റാനാകൂ. പുറത്തുവെക്കുമ്പോൾ എലികളുടെ ശല്യം, മഴപെയ്‌താലും അല്ലാതെയുമുണ്ടാവുന്ന ഈർപ്പം തുടങ്ങിയവയെല്ലാം നെല്ല് നശിക്കാൻ കാരണമാകുമെന്ന ആശങ്കയിലാണ് കർഷകർ. കേടുവന്ന നെല്ല് പിന്നീട് എടുക്കാൻ അധികൃതർ തയ്യാറാവില്ലെന്നും കർഷകർ ചുണ്ടിക്കാട്ടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















