ശുദ്ധിക്രിയകൾക്ക് തുടക്കം
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനായുള്ള കലവറനിറയ്ക്കൽ നടന്നു. പത്തുദിവസത്തെ ഉത്സവത്തിന് കൊടിയേറ്റദിവസവും ആറാട്ടുദിവസവും ഒഴികെ ബാക്കിയുള്ള എട്ടുദിവസങ്ങളിൽ ക്ഷേത്രത്തിൽ അന്നദാനം നടക്കും. ഇതിനാവശ്യമായ വസ്തുക്കളാണ് ശനിയാഴ്‌ച രാവിലെ നടന്ന കലവറനിറയ്ക്കൽച്ചടങ്ങിൽ വിശ്വാസികൾ സമർപ്പിച്ചത്. ക്ഷേത്രം കിഴക്കേ നടപ്പുരയിൽ നടന്ന ചടങ്ങിൽ ഭക്തജനങ്ങൾ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, എണ്ണ നെയ്യ്, നാളികേരം, ശർക്കര എന്നിവ സമർപ്പിച്ചു.
പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി ദീപം തെളിയിച്ചു. ദേവസ്വം ചെയർമാൻ ടി.എ. ഗോപി ചടങ്ങ് ഉദ്ഘാടനംചെയ്തു. പ്രവാസിവ്യവസായി തോട്ടാപ്പിള്ളി വേണുഗോപാൽ മേനോനും ഭാര്യ ഗീതാ വേണുഗോപാലും ചേർന്ന് ആദ്യ സമർപ്പണം നിർവഹിച്ചു. ഭരണസമിതിയംഗം ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാർ, കെ. ബിന്ദു, മുൻ ചെയർമാൻ പ്രദീപ്‌മേനോൻ, ബാലൻ കണ്ണോളി, എടക്കുളം തലാപ്പിള്ളി ഗോപകുമാർ മേനോൻ, മുൻ ദേവസ്വം ഭരണസമിതിയംഗങ്ങൾ, ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഉത്സവത്തിന്റെ മുന്നോടിയായുള്ള ശുദ്ധിക്രിയകൾ ശനിയാഴ്ച ആരംഭിച്ചു. രാവിലെ കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിൽ മഹാഗണപതി ഹവനത്തിന് അണിമംഗലം വല്ലഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.
വൈകീട്ട് ക്ഷേത്രത്തിൽ പ്രാസാദശുദ്ധി, സ്ഥലശുദ്ധി രക്ഷോഘ്ന ഹോമം, വാസ്‌തുഹോമം, വാസ്‌തുബലി, വാസ്തുകലശപൂജ, അസ്ത്രകലശപൂജ എന്നിവ നടന്നു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ എതൃത്തുപൂജ, പഞ്ചകം, ഉച്ചപൂജ എന്നിവ നടക്കും. ക്ഷേത്രം തന്ത്രിമാരുടെ നേതൃത്വത്തിലാണ് താന്ത്രികകർമങ്ങളും ശുദ്ധികർമങ്ങളും നടക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















