സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ആവശ്യകത റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ, വൈകുന്നേരം 6 മുതൽ രാത്രി 11 വരെയുള്ള സമയത്ത് ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു. ഏപ്രിൽ 18-ന് പ്രതിദിന ഉപഭോഗം 117.16 ദശലക്ഷം യൂണിറ്റായും, ഏപ്രിൽ 23-ന് രാത്രിയിലെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി 6195 മെഗാവാട്ടായും ഉയർന്നിരുന്നു. ഈ അമിതഭാരം വിതരണ ശൃംഖലയെ വലിയ സമ്മർദ്ദത്തിലാക്കുന്നതായും ബോർഡ് വ്യക്തമാക്കി.
അപ്രതീക്ഷിതമായ ഈ വർദ്ധനവ് കാരണം പലയിടങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചും പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെ സഹകരണം അനിവാര്യമാണ്. പീക്ക് സമയങ്ങളിൽ പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയവയുടെ ഉപയോഗവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗും ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയായി ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യുന്നത് വഴി വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനും വലിയ തുകയുടെ ബിൽ വരുന്നത് തടയാനും സാധിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. താത്കാലികമായ ഈ പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങൾ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















