എസ്.ഐയുടെ വീട്ടിൽ കവർച്ച; ഓംലെറ്റും ഉണ്ടാക്കി കഴിച്ചു, സംഘത്തിലെ ഒരാൾ പിടിയിൽ

എസ്.ഐയുടെ വീട്ടിൽ കവർച്ച; ഓംലെറ്റും ഉണ്ടാക്കി കഴിച്ചു, സംഘത്തിലെ ഒരാൾ പിടിയിൽ
എസ്.ഐയുടെ വീട്ടിൽ കവർച്ച; ഓംലെറ്റും ഉണ്ടാക്കി കഴിച്ചു, സംഘത്തിലെ ഒരാൾ പിടിയിൽ
Share  
2026 Apr 25, 04:56 PM
SAMUDRA
NISH
yoga

മുക്കം: ബിവ്‌റേജസ് ഔട്ട്‌ലെറ്റിന് പിന്നിലെ പൊലീസ് എസ്.ഐയുടെ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഘത്തിലെ ഒരാൾ പിടിയിലായി. മലപ്പുറം അരീക്കോട് കാവന്നൂർ സ്വദേശി മിയാസ് ബാബുവിനെയാണ് (20) നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മുക്കം പൊലീസ് സ്റ്റേഷനിലെ എസ്.ഐ താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ വിചിത്രമായ കവർച്ച നടന്നത്.


ബിവ്‌റേജസിൽ നിന്നും മദ്യപിച്ചെത്തിയ യുവാക്കൾ എസ്.ഐയുടെ വീട്ടിലെ അഞ്ചോളം വാതിലുകൾ തകർത്ത് അകത്തുകയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന 8,500 രൂപയും ലാപ്‌ടോപ്പും സംഘം കവർന്നു. മോഷ്ടിക്കുന്നതിനിടയിൽ ഫ്രിഡ്ജിലിരുന്ന മുട്ടയെടുത്ത് ഇവർ ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തു. ലാപ്‌ടോപ്പുമായി പുറത്തിറങ്ങിയ മിയാസ് ബാബുവിനെ ഇതേ വീട്ടിലെ താമസക്കാരനായ സനീഷ് എന്ന യുവാവാണ് തടഞ്ഞു വെച്ചത്. സനീഷിനെ കണ്ട് കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA