നിതിൻ രാജിന്റെ മരണം: ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; ഡോ. സംഗീതയ്ക്ക് ജാമ്യം

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; ഡോ. സംഗീതയ്ക്ക് ജാമ്യം
നിതിൻ രാജിന്റെ മരണം: ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; ഡോ. സംഗീതയ്ക്ക് ജാമ്യം
Share  
2026 Apr 25, 02:06 PM
SAMUDRA
NISH
yoga

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് തിരിച്ചടി. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളി. അതേസമയം, കേസിൽ പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിനെ 2026 ഏപ്രിൽ 10-നാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


​ജാതിയുടെയും നിറത്തിന്റെയും പേരിൽ ഡോ. റാം തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി നിതിൻ മരിക്കുന്നതിന് മുൻപ് കുടുംബത്തിന് സൂചന നൽകിയിരുന്നു. അധിക്ഷേപിച്ചവരുടെ ചിത്രങ്ങൾ നിതിൻ സഹോദരിക്ക് അയച്ചുനൽകിയിരുന്നതായും കുടുംബം കോടതിയിൽ ചൂണ്ടിക്കാട്ടി. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.


​എന്നാൽ, ഓൺലൈൻ ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും തങ്ങൾ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ലോൺ പ്രശ്നങ്ങൾ നേരത്തെ തന്നെ കുടുംബത്തിന്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്ന് നിതിന്റെ ബന്ധുക്കൾ കോടതിയെ അറിയിച്ചു. സംഭവത്തെത്തുടർന്ന് കോളേജ് മാനേജ്‌മെന്റ് ഡോ. റാമിനെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം നേരത്തെ തള്ളിയ കോടതി, വിശദമായ വാദങ്ങൾക്കൊടുവിലാണ് ഡോ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA