മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 132 വീടുകളുടെ സ്ക്രീഡ് കോൺക്രീറ്റിങ് പൂർത്തിയായി; നിർമാണ ഗുണനിലവാര പരിശോധന പുരോഗമിക്കുന്നു

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 132 വീടുകളുടെ സ്ക്രീഡ് കോൺക്രീറ്റിങ് പൂർത്തിയായി; നിർമാണ ഗുണനിലവാര പരിശോധന പുരോഗമിക്കുന്നു
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 132 വീടുകളുടെ സ്ക്രീഡ് കോൺക്രീറ്റിങ് പൂർത്തിയായി; നിർമാണ ഗുണനിലവാര പരിശോധന പുരോഗമിക്കുന്നു
Share  
2026 Apr 25, 07:16 AM
SAMUDRA
NISH
yoga

​മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങുന്ന ടൗൺഷിപ്പ് നിർമാണം അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ താമസസജ്ജമാക്കുന്ന 178 വീടുകളിൽ 132 എണ്ണത്തിന്റെ സ്ക്രീഡ് കോൺക്രീറ്റിങ് പൂർത്തിയായി. വീടുകളുടെ ടെറസിൽ വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ ചരിവ് നൽകിയാണ് ഈ കോൺക്രീറ്റിങ് നടത്തുന്നത്. ഇതിന് മുന്നോടിയായി 24 മണിക്കൂർ വെള്ളം കെട്ടിനിർത്തിയുള്ള 'പോണ്ടിങ് ടെസ്റ്റ്' നടത്തി ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തി വാട്ടർപ്രൂഫിങ് പൂർത്തിയാക്കിയിരുന്നു.


​നിർമാണത്തിൽ എന്തെങ്കിലും അപാകതകളുണ്ടോ എന്ന് കണ്ടെത്താൻ ഊരാളുങ്കൽ സൊസൈറ്റിയും (ULCCS) കിഫ്കോണും സംയുക്തമായി രണ്ടാംഘട്ട പരിശോധന നടത്തിവരികയാണ്. നിലവിൽ പണി പൂർത്തിയായ 102 വീടുകളിലാണ് ഈ സമഗ്ര പരിശോധന നടക്കുന്നത്. കണ്ടെത്തുന്ന ചെറിയ ന്യൂനതകൾ പോലും ഉടനടി പരിഹരിച്ച് ഗുണനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്ന വേളയിൽ അവരെക്കൂടി ഉൾപ്പെടുത്തി മൂന്നാംഘട്ട പരിശോധനയും പൂർത്തിയാക്കിയ ശേഷമായിരിക്കും താക്കോൽ കൈമാറുക.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA