കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റിലെ ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ ബോട്ട് സർവീസ് ഭാഗികമായി നിലച്ചത് വിനോദസഞ്ചാരികളെയും അധികൃതരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. ഇവിടെയുള്ള രണ്ട് സ്പീഡ് ബോട്ടുകളിൽ ഒന്നിന്റെ സ്റ്റിയറിങ് കേബിൾ പൊട്ടിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താൻ കെ.എസ്.ഇ.ബി. തയ്യാറാകാത്തതാണ് കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുള്ള ഈ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികളുടെ പ്രധാന ആകർഷണം ഡാം റിസർവോയറിലൂടെയുള്ള ബോട്ട് യാത്രയാണ്.
വേനലവധിക്കാലമായതിനാൽ വലിയ തിരക്കാണ് കക്കയത്ത് അനുഭവപ്പെടുന്നത്. എന്നാൽ ഒരു ബോട്ട് മാത്രം സർവീസ് നടത്തുന്നതിനാൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും യാത്ര ചെയ്യാനാകാതെ പലരും നിരാശരായി മടങ്ങുകയാണ്. ഇത് ഹൈഡൽ ടൂറിസം വിഭാഗത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. തകരാർ പരിഹരിക്കുന്നതിനായി കക്കയം ഓഫീസിൽ നിന്നും തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. തിരക്കേറിയ സീസണിൽ ഇത്തരം അനാസ്ഥ തുടരുന്നത് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















