നഗരസഭയും നാട്ടുകാരും ചേർന്ന് കോഴിക്കോട് ബീച്ചിന്റെ ശുചിത്വം ഉറപ്പുവരുത്താൻ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുമ്പോഴും, മറുവശത്ത് ഡി.ടി.പി.സി.യുടെ ശൗചാലയത്തിൽ നിന്നുള്ള മലിനജലം പരിസരത്തേക്ക് ഒഴുകുന്നത് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ലയൺസ് പാർക്കിനോട് ചേർന്ന് പോർട്ട് വകുപ്പിന്റെ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ പേ-ആൻഡ്-യൂസ് ശൗചാലയത്തിൽ നിന്നാണ് മലിനജലം പുറത്തേക്ക് ഒഴുക്കുന്നത്. നൂറുകണക്കിന് ആളുകൾ ദിവസവും ബീച്ചിലേക്ക് പോകാൻ ഉപയോഗിക്കുന്ന പ്രധാന വഴിയിലേക്കാണ് ഈ ദുർഗന്ധം വമിക്കുന്ന വെള്ളം ചാലുവെച്ച് ഒഴുക്കി വിട്ടിരിക്കുന്നത്.
ശൗചാലയത്തിന് പുറകുവശത്ത് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനൊപ്പം, വലതുഭാഗത്ത് കുഴിയെടുത്ത് മലിനജലം കെട്ടിനിർത്തിയിരിക്കുകയാണ്. ഇത് മറയ്ക്കാൻ തെർമ്മോകോൾ കഷണങ്ങളും മരക്കഷണങ്ങളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും പരിസരത്തെ ഹോട്ടലുകൾക്കും യാത്രക്കാർക്കും ഇത് വലിയ ആരോഗ്യഭീഷണി ഉയർത്തുന്നു. പോർട്ടും ഡി.ടി.പി.സി.യും ഈ ഗുരുതരമായ വിഷയത്തിൽ എത്രയും വേഗം ഇടപെട്ട് ശുചിത്വം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















