ഫിഷറീസ് മറൈൻ എൻഫോഴ്‌സ്മെന്റ് അധികൃതർ ബോട്ട് പിടികൂടി
കൊടുങ്ങല്ലൂർ : സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മീൻപിടിത്ത ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവയ്ക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ ഐ.ആർ.ആർ.-3 എന്ന ബോട്ടാണ് പിടിച്ചെടുത്തത്.
എറണാകുളം ജില്ലയിലെ ആമ്പല്ലൂർ കാഞ്ഞിരമറ്റം കാത്തുള്ളിപ്പറമ്പിൽ രാകേഷിൻ്റെ ബോട്ടാണ് പിടിച്ചത്.
17 സെ.മീറ്ററിൽ താഴെയുള്ള 4200 കിലോ ഉലുവാച്ചി ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്.
ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെൻ്ററുകളിലും അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്‌ടർ കെ.പി. ഗ്രേസിയുടെ നിർദേശാനുസരണം നടത്തിയ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.
ബോട്ടിന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ 2.5 ലക്ഷം രൂപ പിഴ ഈടാക്കി.
ഉപയോഗയോഗ്യമായ മത്സ്യം പരസ്യലേലം ചെയ്ത‌് 2.74 ലക്ഷം രൂപയും ട്രഷറിയിൽ അടപ്പിച്ചു. പിടിച്ചെടുത്ത ഉലുവാച്ചി മത്സ്യം ഫിഷറീസ് അധികൃതരുടെ സാന്നിധ്യത്തിൽ പുറംകടലിൽ ഒഴുക്കിക്കളഞ്ഞു.
ചേറ്റുവ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി മോൾ, മറൈൻ എൻഫോഴ്‌സ്മെൻ്റ് ആൻഡ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്‌കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, മെക്കാനിക്കുകളായ കെ.കെ. കൃഷ്ണകുമാർ, മനോജ്, സീ റെസ്ക്യൂ ഗാർഡുകളായ ഫസൽ, പ്രസാദ്, കൃഷ്ണപ്രസാദ്, സിജീഷ്, നിഷാദ് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















