ലേഡീസ് ഒൺലി വനയാത്ര സൂപ്പർ ഹിറ്റ്

ലേഡീസ് ഒൺലി വനയാത്ര സൂപ്പർ ഹിറ്റ്
ലേഡീസ് ഒൺലി വനയാത്ര സൂപ്പർ ഹിറ്റ്
Share  
2026 Apr 25, 06:50 AM
SAMUDRA
NISH
yoga

അരിപ്പ : കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ഇ.ടി. സുജി, തൃശ്ശൂർ ചാവക്കാട്ടുകാരി സി.എച്ച്. ഷാഹിനയെ ആദ്യമായി കണ്ടത് ബുധനാഴ്ചചയാണ്. കുളത്തൂപ്പുഴ അരിപ്പ വനമേഖലയിൽവെച്ച്. പിന്നെ ഒരു രാത്രിയും രണ്ടു പകലും അവർ ഒന്നിച്ചുണ്ടായിരുന്നു. അരിപ്പ കാടുകളിലെ ജാതിവനച്ചതുപ്പുകൾ കണ്ടു... വൈഡൂര്യക്കുന്നിലേക്ക് നടന്നുകയറി... പോട്ടോമാവ് ആദിവാസി കോളനിയിലെത്തി. അരിപ്പ ശംഖിലി മാൻഷനിലെ ഒരു മുറിയിൽ ഒന്നിച്ചുറങ്ങി.... വ്യാഴാഴ്ച‌ സന്ധ്യയോടെ യാത്രപറഞ്ഞ് പിരിഞ്ഞപ്പോൾ അവർ പറഞ്ഞു. 'വീണ്ടും കാണാം ചങ്ങാതീ... മറ്റൊരു വനയാത്രയിൽ...',


കേരള വനംവികസന കോർപ്പറേഷൻ സംഘടിപ്പിച്ച, സ്ത്രീകൾക്കുവേണ്ടി മാത്രമുള്ള വനയാത്രയിൽ സുജിയും ഷാഹിനയും മാത്രമായിരുന്നില്ല, 15 വനിതകൾ ഉണ്ടായിരുന്നു. പല നാട്ടുകാർ... പല പ്രായക്കാർ... ഏതാണ്ട് എല്ലാ ജില്ലയിൽനിന്നും പ്രാതിനിധ്യമുണ്ടായിരുന്നു. രാവിലെ 10 മണിയോടെ എല്ലാവരും അരിപ്പയിലെത്തി.


11 മണിക്ക് സുലോചന കാണിയുടെ പാരമ്പര്യവൈദ്യം ഔഷധസസ്യ ക്ലാസ് നടന്നു. വൈകീട്ട് പക്ഷിനിരീക്ഷണത്തിന് അരിപ്പ കാടുകളിലേക്കിറങ്ങി, സന്ധ്യയ്ക്ക് വനംവകുപ്പ് മുൻ ഡെപ്യൂട്ടി കൺസർവേറ്ററും എഴുത്തുകാരനുമായ ജെ.ആർ. അനി യാത്രികരുമായി 'കാട് അനുഭവങ്ങൾ' പങ്കുവെച്ചു. രാത്രി കാണിക്കാരുടെ തനത് കലാപരിപാടികൾ ഉണ്ടായിരുന്നു.


രണ്ടാംദിവസം അരിപ്പ വനമേഖലയിലെ വൈഡൂര്യക്കുന്നിലേക്കുള്ള ട്രക്കിങ് നടത്തി. തുടർന്ന് ജാതിവനച്ചതുപ്പുകളിലൂടെയുള്ള യാത്രയായിരുന്നു. വൈകീട്ട് അഞ്ചരയോടെ വനിതായാത്രികർ പിരിഞ്ഞു. വനിതായാത്രികരെ കാടുകാണിക്കാനുള്ള വനംവികസന കോർപ്പറേഷന്റെ ആദ്യപരിപാടി ക്ലിക്കായതോടെ ഇനിയും പ്രത്യേക യാത്രകളൊരുക്കുമെന്ന് അരിപ്പ ഇക്കോ ടൂറിസം മാനേജർ സുബു ആർ. ഉണ്ണിത്താൻ പറഞ്ഞു. ബുക്കിങ്ങിന് www.kfdcecotourism.com. วาซี: 91 88488 85619


(കടപ്പാട്: മാതൃഭൂമി ന്യൂസ്‌ )

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA