പന്തീരാങ്കാവ് ലഹരിവേട്ട: ഷഫീഖ് മുൻപും ലഹരിക്കേസുകളിൽ പ്രതി; നസ്രീനയെ കൂടെക്കൂട്ടിയത് പൊലീസിനെ വെട്ടിക്കാൻ

പന്തീരാങ്കാവ് ലഹരിവേട്ട: ഷഫീഖ് മുൻപും ലഹരിക്കേസുകളിൽ പ്രതി; നസ്രീനയെ കൂടെക്കൂട്ടിയത് പൊലീസിനെ വെട്ടിക്കാൻ
പന്തീരാങ്കാവ് ലഹരിവേട്ട: ഷഫീഖ് മുൻപും ലഹരിക്കേസുകളിൽ പ്രതി; നസ്രീനയെ കൂടെക്കൂട്ടിയത് പൊലീസിനെ വെട്ടിക്കാൻ
Share  
2026 Apr 24, 03:46 PM
SAMUDRA
NISH
yoga

കോഴിക്കോട്: പന്തീരാങ്കാവിൽ ടോൾ പ്ലാസയ്ക്ക് സമീപം മൂന്ന് കോടിയിലധികം രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ ഷഫീഖ് മുൻപും ലഹരിക്കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയാണെന്ന് എക്സൈസ് വെളിപ്പെടുത്തി. കാളികാവ് എക്സൈസ് രജിസ്റ്റർ ചെയ്ത മറ്റൊരു ലഹരിക്കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.


പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫാത്തിമ നസ്രീനയെ ഷഫീഖ് കൂടെക്കൂട്ടിയത്. സ്ത്രീകളോടൊപ്പം യാത്ര ചെയ്താൽ പരിശോധനകളിൽ നിന്ന് ഒഴിവാകാമെന്ന ലക്ഷ്യത്തോടെയാണ് മംഗലാപുരത്തേക്ക് വിളിച്ചുവരുത്തി ഇവരെ കാറിൽ കയറ്റിയതെന്ന് ഷഫീഖ് മൊഴി നൽകി. വാടകയ്ക്കെടുത്ത കാറിലായിരുന്നു ഇവരുടെ യാത്ര.


ലഹരി വാങ്ങാനുള്ള പണം രാജസ്ഥാനിലേക്ക് എത്തിച്ചതും തിരികെ ലഹരി കൊണ്ടുവന്നതും കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഒരു തമിഴ്‌നാട് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. 3.31 കിലോ എം.ഡി.എം.എയും 56 ഗ്രാം എക്സ്റ്റസി ഗുളികകളുമാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മൊത്ത വിതരണക്കാർക്ക് വേണ്ടിയാണ് ഇത്രയും വലിയ അളവിൽ ലഹരി എത്തിച്ചതെന്നാണ് എക്സൈസിന്റെ നിഗമനം.


എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും കോഴിക്കോട് സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. രാജസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങളെക്കുറിച്ചും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA