തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അങ്കണവാടികളിലെ പ്രീ-സ്കൂൾ പ്രവർത്തനങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശവും കണക്കിലെടുത്താണ് നടപടി. എന്നാൽ അങ്കണവാടികളുടെ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കും. കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരങ്ങൾ ഈ കാലയളവിൽ ജീവനക്കാർ വീടുകളിൽ എത്തിച്ചുനൽകും.
പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ എല്ലാ ജില്ലകളിലും കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതിനെ ഒരു 'സെൽഫ് ലോക്ക്ഡൗൺ' കാലയളവായി കണ്ട് ജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചു.
ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുകയും നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കുകയും വേണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും കുട, പാദരക്ഷകൾ എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മറ്റു മാറാവ്യാധികളുള്ളവർ എന്നിവർ ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















