അമ്പലമുക്ക് വളവിൽ പിക്കപ്പ് വാൻ മറിഞ്ഞു; ആറ് പേർക്ക് പരിക്ക്

അമ്പലമുക്ക് വളവിൽ പിക്കപ്പ് വാൻ മറിഞ്ഞു; ആറ് പേർക്ക് പരിക്ക്
അമ്പലമുക്ക് വളവിൽ പിക്കപ്പ് വാൻ മറിഞ്ഞു; ആറ് പേർക്ക് പരിക്ക്
Share  
2026 Apr 24, 09:42 AM
SAMUDRA
NISH
yoga

താമരശ്ശേരി: സംസ്ഥാനപാതയിലെ കൂടത്തായി പാലത്തിന് സമീപം അമ്പലമുക്ക് വളവിൽ പിക്കപ്പ് വാൻ മറിഞ്ഞ് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. സിമന്റ് കട്ടകളുമായി ഓമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അപകടത്തിൽപ്പെട്ടത്.


​വാഹനത്തിന്റെ കാബിനുള്ളിലും പുറകിലുമായി ഇരുന്നിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ ഗോപാൽ, മുന്നി, അജയ്, ധർമേന്ദർ, ഷംസുദ്ദീൻ, അമർ പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

​അപകടത്തെത്തുടർന്ന് റോഡിൽ മറിഞ്ഞ വാഹനവും സിമന്റ് കട്ടകളും കാരണം സംസ്ഥാനപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തുടർന്ന് താമരശ്ശേരി ട്രാഫിക് പോലീസെത്തി ഗതാഗതം നിയന്ത്രിക്കുകയും വാഹനം റോഡിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA