നോവിനിടയിലും പ്രതീക്ഷയേകി പാങ്ങിലെ പുതിയ ഗുരുനാഥർ; സ്നേഹസ്വീകരണവുമായി നാട്

നോവിനിടയിലും പ്രതീക്ഷയേകി പാങ്ങിലെ പുതിയ ഗുരുനാഥർ; സ്നേഹസ്വീകരണവുമായി നാട്
നോവിനിടയിലും പ്രതീക്ഷയേകി പാങ്ങിലെ പുതിയ ഗുരുനാഥർ; സ്നേഹസ്വീകരണവുമായി നാട്
Share  
2026 Apr 24, 09:37 AM
SAMUDRA
NISH
yoga

വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് അധ്യാപകരെ നഷ്ടമായ പാങ്ങ് ജി.എൽ.പി. സ്കൂളിന് സാന്ത്വനവുമായി പുതിയ അധ്യാപകർ ചുമതലയേറ്റു. കെ.കെ. രാഖി, വി.പി. ഫസീല, പി. ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന്മാരുടെ വേർപാടിൽ വിതുമ്പുന്ന കുഞ്ഞുങ്ങൾക്ക് തുണയാകാൻ എത്തിയത്. പാങ്ങ് ഗവ. യു.പി. സ്കൂൾ പ്രഥമാധ്യാപകൻ കെ. അഹമ്മദ് കുട്ടിക്ക് സ്കൂളിന്റെ അധികച്ചുമതല നൽകി. തങ്ങളുടെ മക്കളെപ്പോലെ ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പോടെയാണ് പുതിയ അധ്യാപകർ പാങ്ങിലെത്തിയത്.


​വിവിധ സ്കൂളുകളിൽ നിന്നായി എത്തിയ ഇവർക്ക് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. പാങ്ങ് സ്വദേശിയായ കെ.കെ. രാഖി പറങ്കിമൂച്ചിക്കൽ ജി.എൽ.പി. സ്കൂളിൽ നിന്നും, വി.പി. ഫസീല പുത്തൂർ ജി.എൽ.പി. സ്കൂളിൽ നിന്നും, പി. ഷമീന കല്ലാർമംഗലം ജി.എൽ.പി. സ്കൂളിൽ നിന്നുമാണ് എത്തിയത്. അപകടത്തിൽ മരിച്ച മജീദ് മാഷിന് പകരക്കാരനായി കല്ലാർമംഗലം സ്കൂളിൽ നിന്ന് അബ്ദുൾ മജീദ് കൊട്ടക്കാരൻ എത്തിയത് വികാരാധീനമായ മറ്റൊരു പ്രത്യേകതയായി.


​കുറുവ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾസലാം പാലത്തിങ്ങൽ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. അപകടത്തിൽ പരിക്കേറ്റ പാചകത്തൊഴിലാളി സാജിതയുടെ മകന്റെ ചികിത്സാ സഹായത്തിനായി സർവകക്ഷിയോഗം ചേരാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. മരിച്ച ഡ്രൈവർ നൗഷാദിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. തകർന്നുപോയ ഒരു സ്താഫ് റൂമിനെ പഴയ പ്രസരിപ്പോടെ തിരികെക്കൊണ്ടുവരിക എന്ന വലിയ ദൗത്യമാണ് ഇപ്പോൾ ഈ നാലുപേരിലും നിക്ഷിപ്തമായിരിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA