തൃശ്ശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കും; ആചാരങ്ങൾ മാറ്റമില്ലാതെ തുടരും

തൃശ്ശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കും; ആചാരങ്ങൾ മാറ്റമില്ലാതെ തുടരും
തൃശ്ശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കും; ആചാരങ്ങൾ മാറ്റമില്ലാതെ തുടരും
Share  
2026 Apr 24, 09:35 AM
SAMUDRA
NISH
yoga

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർപ്പൂരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രധാന വെടിക്കെട്ടുകൾ ഒഴിവാക്കാൻ തീരുമാനിച്ചെങ്കിലും പറയെടുപ്പ് ഉൾപ്പെടെയുള്ള എല്ലാ ആചാരപരമായ ചടങ്ങുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ദേവസ്വം പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്.


​പൂരത്തിന് പിറ്റേന്ന് പുലർച്ചെ നടക്കുന്ന പ്രധാന വെടിക്കെട്ട് അനുവദിക്കണമെന്ന് പാറമേക്കാവ് ദേവസ്വം യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇത് അംഗീകരിച്ചില്ല. വെടിക്കെട്ട് സാമഗ്രികൾ തയ്യാറാണെന്നും അവ നിർവീര്യമാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും ദേവസ്വം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ലൈസൻസ് പ്രശ്നങ്ങളുള്ളതിനാൽ തിരുവമ്പാടി വിഭാഗം ആചാരത്തിന്റെ ഭാഗമായുള്ള കതിന മാത്രമാകും പൊട്ടിക്കുക. പാറമേക്കാവ് കുഴിമിന്നൽ പോലുള്ളവ പ്രയോഗിക്കും.


​വെടിക്കെട്ടിൽ നിയന്ത്രണമുണ്ടെങ്കിലും പൂരത്തിന്റെ മറ്റ് ആകർഷണങ്ങൾക്ക് മാറ്റമുണ്ടാകില്ല. കുടമാറ്റത്തിന് ഇരുവിഭാഗത്തിലും 15 ആനകൾ വീതം അണിനിരക്കും. മേളം, പഞ്ചവാദ്യം എന്നിവയിൽ കലാകാരന്മാരുടെ എണ്ണം കുറയ്ക്കില്ലെന്നും ഘടകപൂരങ്ങൾ പതിവുപോലെ എത്തുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. പൂരപ്പന്തലുകളിലെ വർണവിളക്കുകൾ ശനിയാഴ്‌ചയാകും തെളിയിക്കുക. മന്ത്രിമാരായ വി.എൻ. വാസവൻ, കെ. രാജൻ, ആർ. ബിന്ദു, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങി നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA