ബാലുശ്ശേരി: അത്തോളിയിലെ സ്വകാര്യ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവും യുവതിയും എക്സൈസ് പിടിയിലായി. കൊയിലാണ്ടി മേഞ്ഞണ്യം സ്വദേശി ഫിറോസ് (29), കണ്ണൂർ പയ്യന്നൂർ പെരിങ്ങോം സ്വദേശി ശീതൾ ശിവദാസ് (21) എന്നിവരെയാണ് കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 11.83 ഗ്രാം എം.ഡി.എം.എയും 5.44 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അത്തോളിയിലെ അപ്പാർട്ട്മെന്റിൽ ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















