കട്ടപ്പന : പുതിയ ബസ് സ്റ്റാൻഡിൽ അഭ്യാസപ്രകടനം നടത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ ടൂറിസ്റ്റ് ബസുകൾ പോലീസ് തടഞ്ഞിട്ടു. ചൊവ്വാഴ്‌ച വൈകീട്ട് ആറിനാണ് അൽഫോൺസാ കമ്പനിയുടെ മൂന്നു ടൂറിസ്റ്റ് ബസുകളും ഒരു മിനി വാനുമാണ് ബസ് സ്റ്റാൻഡ് ടെർമിനലിന് ചുറ്റും വലിയ ശബ്ദത്തിൽ ഹോണടിച്ചും പുറത്തു കേൾക്കുന്ന വിധത്തിൽ പാട്ടുവെച്ചും വേഗത്തിൽ പാഞ്ഞ് അഭ്യാസപ്രകടനം നടത്തിയത്. തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങൾ തടയുകയായിരുന്നു. മിനി വാൻ നിർത്താതെ വെട്ടിച്ച് സ്റ്റാൻഡിന് പുറത്തേക്ക് പാഞ്ഞെങ്കിലും ടൂറിസ്റ്റ് ബസുകൾ പോലീസ് തടഞ്ഞിട്ടു. സ്റ്റാൻഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. വാഹനങ്ങൾക്ക് പിഴയിട്ടതായി കട്ടപ്പന പോലീസ് അറിയിച്ചു. ടൂറിസ്റ്റ് ബസുകൾക്ക് സ്വകാര്യ ബസ് സ്റ്റാൻഡിൽ കയറാൻ വിലക്ക് ഉണ്ടായിരിക്കേ മറുനാടൻ തൊഴിലാളികളെ കയറ്റാൻ ഉൾപ്പെടെ ബസ് സ്റ്റാൻഡിൽ ടൂറിസ്റ്റ് വാഹനങ്ങൾ കയറുന്നത് റൂട്ട് ബസുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















