കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തിൽ സുപ്രധാന നിരീക്ഷണവുമായി പെസോ (PESO). വെറുമൊരു അന്തരീക്ഷ താപനിലയിലെ വർധനവ് (ചൂട്) കാരണം സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കാൻ സാധ്യത കുറവാണെന്ന് സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിശദമായി പരിശോധിക്കും.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പാലക്കാട് മുതലമടയിലെ പടക്കനിർമ്മാണശാലയ്ക്ക് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. ചിറ്റൂർ തഹസിൽദാറുടെ നേതൃത്വത്തിൽ വെള്ളാരംകടവിലുള്ള ഈ സ്ഥാപനം സീൽ ചെയ്യുകയും തൊഴിലാളികളെ മാറ്റുകയും ചെയ്തു.
അതേസമയം, വെടിക്കെട്ടുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഇപ്പോഴും ലംഘിക്കപ്പെടുകയാണെന്ന് പുറ്റിങ്ങൽ അപകടം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പ്രതികരിച്ചു. വെടിക്കെട്ടുകൾ ആചാരമല്ലെന്നും ആഘോഷം മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശബ്ദത്തിനും വീര്യത്തിനും പകരം കാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറ്റങ്ങൾ വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















