തൃശൂർ വെടിക്കെട്ടപകടം: ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തു; മൂന്നുപേരെ തിരിച്ചറിഞ്ഞു

തൃശൂർ വെടിക്കെട്ടപകടം: ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തു; മൂന്നുപേരെ തിരിച്ചറിഞ്ഞു
തൃശൂർ വെടിക്കെട്ടപകടം: ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തു; മൂന്നുപേരെ തിരിച്ചറിഞ്ഞു
Share  
2026 Apr 22, 10:35 AM
SAMUDRA
NISH
yoga

തൃശൂർ മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ടപകടത്തിൽ ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ഇതിൽ ഏഴ് പൂർണമായ മൃതദേഹങ്ങളും ബാക്കി ശരീരഭാഗങ്ങളുമാണ്. നിലവിൽ മൂന്നുപേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പഴയന്നൂർ സ്വദേശി സുദർശനൻ (54), പാലക്കാട് സ്വദേശി വാസുദേവൻ (54), കുണ്ടന്നൂർ സ്വദേശി സുവിൻ (39) എന്നിവരെയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി വിട്ടുനൽകി.


​അപകടത്തിൽ പരിക്കേറ്റ 13 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ സതീഷ്, പ്രവീൺ എന്നിവരുടെ നില ഗുരുതരമായി തുടരുന്നതിനാൽ വെന്റിലേറ്ററിലാണ്. മെഡിക്കൽ കോളേജിലും എലൈറ്റ് ആശുപത്രിയിലുമായി ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. സുഭദ്ര, സുന്ദരൻ എന്നിവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. തിരിച്ചറിയാൻ കഴിയാത്ത നിലയിലുള്ള ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.


​അപകടസ്ഥലത്ത് ഉണ്ടായിരുന്നവരെയോ വെടിക്കെട്ട് ജോലിക്കാരെയോ കാണാതായിട്ടുണ്ടെങ്കിൽ ഉടൻ കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി പ്രത്യേക നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്:


  • മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620
  • ​തൃശൂർ താലൂക്ക് ഓഫീസ്: 04884232226
  • ​തൃശ്ശൂർ കലക്ടറേറ്റ്: 94470 74424
  • ​മെഡിക്കൽ കോളേജ്: 8075011853


​സംഭവസ്ഥലത്തുണ്ടായിരുന്നവർ സുരക്ഷിതരാണെങ്കിൽ ആ വിവരം കൺട്രോൾ റൂമിൽ അറിയിക്കണമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ മെഡിക്കൽ സംഘം സജ്ജമാണെന്നും കളക്ടർ വ്യക്തമാക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA