കോഴിക്കോട്: തളി മഹാക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് ദേവന്മാർ ആറാട്ടിന് എഴുന്നള്ളി. വൈകീട്ട് ആനപ്പുറത്തേറി മഹാദേവനും ശ്രീകൃഷ്‌ണനും പുറത്തേക്ക് എഴുന്നള്ളിയപ്പോൾ പഞ്ചവാദ്യം അകമ്പടിയായി, ക്ഷേത്രക്കുളത്തിൻ്റെ കരയിൽ വടക്കേആൽത്തറയ്ക്ക് മുന്നിൽ തുടങ്ങി തെക്കേ ആൽത്തറയ്ക്കരികിൽ അവസാനിച്ച പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ് പ്രമാണിയായി. പഞ്ചവാദ്യം അവസാനിച്ചശേഷം തെക്കേ അൽച്ചുവട്ടിൽ പാണ്ടിമേളത്തിൻ്റെ ആവേശമുയർന്നു
തുടർന്ന് ദേവന്മാർ ആറാട്ടുകടവിലേക്ക് നീങ്ങി. തീർഥസ്നാനത്തിൻ്റെ ചടങ്ങുകൾക്ക് തന്ത്രിമാരായ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടും ചേന്നാസ് കൃഷ്‌ണൻ നമ്പൂതിരിപ്പാടും കാർമികത്വം വഹിച്ചു. തുടർന്ന് ദേവന്മാർ തിരിച്ചെഴുന്നള്ളി.
ചൊവ്വാഴ്ച്‌ച രാവിലെ പള്ളിക്കുറുപ്പ് ഉണർത്തലോടെയാണ് സമാപനദിവസത്തെ ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ചാക്യാർകൂത്തിനുശേഷം മേളത്തോടെ കാഴ്‌ചശീവേലി നടന്നു. ഓട്ടൻതുള്ളലും അരങ്ങേറി. ശേഷം ആറാട്ട്കഞ്ഞി ഉണ്ടായിരുന്നു. വൈകീട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















