ഷൊർണൂർ തടയണയിൽ ഒരുമാസത്തേക്കുള്ള വെള്ളം മാത്രം

ഷൊർണൂർ തടയണയിൽ ഒരുമാസത്തേക്കുള്ള വെള്ളം മാത്രം
ഷൊർണൂർ തടയണയിൽ ഒരുമാസത്തേക്കുള്ള വെള്ളം മാത്രം
Share  
2026 Apr 22, 10:07 AM
SAMUDRA
NISH
yoga

ഷൊർണൂർ: ഷൊർണൂർ നഗരസഭാ പ്രദേശത്തേക്കും വാണിയംകുളം, ചളവറ പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണത്തിനായി ഷൊർണൂർ ഭാരതപ്പുഴയിലെ തടയണയിൽ അവശേഷിക്കുന്നത് ഒരുമാസത്തേക്കുള്ള വെള്ളം മാത്രം. രൂക്ഷമായ വേനലിൽ പുഴ വരണ്ടുതുടങ്ങി. തടയണയിൽ വെള്ളം സംഭരിക്കുന്നതിനാൽ ഷൊർണൂർ നഗരസഭാ പ്രദേശത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം നൽകുന്നുണ്ട്. വാണിയംകുളം പഞ്ചായത്തിലും ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളമെത്തും. ഷൊർണൂർ നഗരസഭയിലെ ആറ്, ഏഴ് വാർഡുകളായ ആറാണി, എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ ചില പ്രദേശങ്ങളിലേക്ക് വെള്ളം നൽകാനാവുന്നില്ല. ഇവിടേക്ക് ടാങ്കറിൽ വെള്ളമെത്തിക്കാനുള്ള നടപടിയുമായിട്ടുണ്ട്.


ഷൊർണൂർ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്ന് ഷൊർണൂർ നഗരസഭയിൽ മാത്രം ഏതാണ്ട് 15,000-ത്തിലധികം പൈപ്പ് കണക്ഷനുണ്ട്. ഇവിടേക്കെല്ലാം ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളമെത്തുന്നുണ്ടെന്ന് നഗരസഭ അധികൃതർ അറിയിച്ചു. കാർഷിക മേഖലയിലേക്കുള്ള ജലസേചനമുൾപ്പെടെ പ്രതിസന്ധിയിലായി. പച്ചക്കറിക്കൃഷി നടത്തുന്നവർക്കും വാഴ, തെങ്ങ്, കവുങ്ങ് എന്നിവ വളർത്തുന്നവർക്കും വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. വേനൽമഴ ലഭിച്ചില്ലെങ്കിൽ കുടിവെള്ളവിതരണത്തെയും ജലസേചന പദ്ധതികളെയും ബാധിക്കുമെന്നാണ് ആശങ്ക.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA