കോട്ടയം: സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാപ്കോസ് റൈസ് മില്ലിന്റെ നിർമാണപുരോഗതി വിലയിരുത്താൻ മന്ത്രി വി.എൻ. വാസവൻ എത്തി. നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ ഉദ്യോഗസ്ഥരെ ചേർത്ത് മേയ് രണ്ടിന് ഉന്നതല യോഗം ചേരാൻ തീരുമാനിച്ചു.
കിടങ്ങൂർ കൂടല്ലൂർ കവലയ്ക്കുസമീപം 10 ഏക്കർ സ്ഥലത്താണ് ഗോഡൗണും ആധുനികമില്ലും. നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കാനും സ്വകാര്യമില്ലുകളുടെ കുത്തക അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് സഹകരണ വകുപ്പ് കോട്ടയം ആസ്ഥാനമാക്കി രൂപവത്കരിച്ച കേരള പാഡി പ്രൊക്യൂർമെൻ്റ് പ്രോസസിങ് ആൻഡ് മാർക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (കാപ്‌കോസ്) 80 കോടി ചെലവിട്ട് മില്ല് സ്ഥാപിക്കുന്നത്.
നൂതനമായ ജർമൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. 3250 ടൺ ശേഷിയുള്ള എട്ട് ആധുനിക സൈലോകളാണ് സ്ഥാപിക്കുക. വെയർഹൗസുകളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലത്ത് കൂടുതൽ ധാന്യം സംഭരിക്കാൻ സൈലോകൾ സഹായിക്കും. താപനിലയും ഈർപ്പവും നിയന്ത്രിക്കാനും നെല്ല് കേടുവരാതെ ദീർഘകാലം സൂക്ഷിക്കാനും കീടങ്ങളിൽ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കാനും സാധിക്കും.
സൈലോകളുടെ നിർമാണവും പ്ലാൻ്റിൻ് കോൺക്രീറ്റിങ് ജോലികളും നടന്നുവരുന്നു. വർഷം 50,000 മെട്രിക് ടൺ നെല്ല് സംഭരിക്കാം. നെല്ല് സംഭരിച്ച് കുത്തി അരിയാക്കി വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കാപ്കോസ് ചെയർമാൻ കെ.എം. രാധാകൃഷ്‌ണൻ, കെ.എൻ. വേണുഗോപാൽ, ഇ.എസ്. ബിജു, ജിം അലക്‌സ്, കെ. ജയകൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















