പാക്കോയി പാലം തുറന്നു; റോഡ് പണി പാതിവഴിയിൽ: നരിപ്പറ്റ നിവാസികൾ ദുരിതത്തിൽ

പാക്കോയി പാലം തുറന്നു; റോഡ് പണി പാതിവഴിയിൽ: നരിപ്പറ്റ നിവാസികൾ ദുരിതത്തിൽ
പാക്കോയി പാലം തുറന്നു; റോഡ് പണി പാതിവഴിയിൽ: നരിപ്പറ്റ നിവാസികൾ ദുരിതത്തിൽ
Share  
2026 Apr 21, 09:36 AM
SAMUDRA
NISH
yoga

പ്രളയത്തിൽ തകർന്ന പാക്കോയി പാലം പുനർനിർമിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും അനുബന്ധ റോഡിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതോടെ നാട്ടുകാർ കടുത്ത ദുരിതത്തിലായി. ഭൂമിവാതുക്കൽ ടൗൺ മുതൽ തിരുവങ്ങോത്ത് മുക്ക് വരെയുള്ള റോഡിന്റെ പ്രവൃത്തിയാണ് മുടങ്ങിക്കിടക്കുന്നത്. നാലരക്കോടി മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പണി പൂർത്തിയാക്കിയത്. റോഡ് നിർമാണത്തിനായി മൂന്നരക്കോടി രൂപ കൂടി അനുവദിച്ചിരുന്നെങ്കിലും നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് ഉൾപ്പെടുന്ന ഭാഗത്ത് നിലവിൽ സോളിങ് മാത്രമാണ് നടന്നിട്ടുള്ളത്.


​റോഡിനായി തങ്ങളുടെ ഭൂമി സൗജന്യമായി വിട്ടുനൽകിയ പ്രദേശവാസികളാണ് ഇപ്പോൾ ഇതിന്റെ ദുരിതം മുഴുവൻ അനുഭവിക്കുന്നത്. മെറ്റൽ വിരിച്ച റോഡിൽ നിന്നും ഉയരുന്ന പൊടിപടലങ്ങൾ പ്രദേശത്തെ ജീവിതം ദുസ്സഹമാക്കുന്നു. റോഡ് പണി പൂർത്തിയാക്കാതെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇ.കെ. വിജയൻ എം.എൽ.എ. പാലം ഉദ്ഘാടനം ചെയ്തപ്പോൾ തന്നെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഉദ്ഘാടന വേളയിൽ നാട്ടുകാരും അനുകൂലികളും തമ്മിൽ വാക്തർക്കവും സംഘർഷവും ഉണ്ടായതിനെത്തുടർന്ന്, ഒരു മാസത്തിനകം പണി തുടങ്ങുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ റോഡ് പണി എന്ന് പൂർത്തിയാക്കാൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോൾ അധികൃതർക്ക് വ്യക്തമായ ഉത്തരമില്ലാത്തത് നരിപ്പറ്റ നിവാസികളുടെ പ്രതിഷേധം ശക്തമാക്കുകയാണ്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA