കൊടുങ്ങല്ലൂരിന്റെ തീരശോഷണം;ഉറക്കം നഷ്ടപ്പെട്ട് തീരവാസികൾ

കൊടുങ്ങല്ലൂരിന്റെ തീരശോഷണം;ഉറക്കം നഷ്ടപ്പെട്ട് തീരവാസികൾ
കൊടുങ്ങല്ലൂരിന്റെ തീരശോഷണം;ഉറക്കം നഷ്ടപ്പെട്ട് തീരവാസികൾ
Share  
2026 Apr 21, 09:17 AM
SAMUDRA
NISH
yoga

സംസ്ഥാനത്ത് തീരശോഷണം നേരിടുന്ന 10 കടലോരങ്ങളിൽ കൊടുങ്ങല്ലൂരും


കൊടുങ്ങല്ലൂർ: ഗുരുതരമായ തീരശോഷണം നേരിടുന്ന കൊടുങ്ങല്ലൂരിന്റെ കടലോരത്ത് മഴക്കാലമുന്നൊരുക്കങ്ങളില്ല. കടലേറ്റം തടയാൻ ഇത്തവണയും പുതിയ പദ്ധതികളോ സംവിധാനങ്ങളോ ഇല്ലാത്തത് തീരവാസികളുടെ ഉറക്കംകെടുത്തുന്നു.


ജിയോബാഗ് തടയണകളും കരിങ്കൽ ഭിത്തികളും ഇല്ലെന്നു മാത്രമല്ല, കഴിഞ്ഞ വർഷക്കാലത്ത് ഒലിച്ചുപേയതു കഴിച്ചുള്ളവ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ സംരക്ഷിക്കുന്നതിനോ നടപടികളുമില്ല. മാത്രമല്ല, ബന്ധപ്പെട്ട അധികൃതർപോലും കടപ്പുറത്തേക്കുള്ള വഴി മറന്നമട്ടാണ്.


2017-ലെ ഓഖി ചുഴലിക്കാറ്റിനും കടലേറ്റത്തിനും ശേഷം പൂർണമായി തകർന്നടിഞ്ഞ കൊടുങ്ങല്ലൂരിലെ കരിങ്കൽ കടൽഭിത്തികൾ പിന്നീട് പുനഃസ്ഥാപിക്കാനായില്ല. പകരം ഒരുക്കിയ ജിയോബാഗ് തടയണകളിൽ ഒന്നുപോലും ഇപ്പോൾ നിലവിലില്ല. 11.5 കിലോമീറ്റർ ദൂരത്തിൽ പല ഘട്ടങ്ങളിലായി കോടികൾ ചെലവുചെയ്‌താണ് ജിയോബാഗ് തടയണകൾ സ്ഥാപിച്ചത്. കടലേറ്റത്തിൽ ജില്ലയിൽ എല്ലാ വർഷവും വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുന്നത് എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ്.


കഴിഞ്ഞ ഏതാനും വർഷമായി എറിയാട് ചന്ത, മണപ്പാട്ട് ചാൽ, കാര, എടവിലങ്ങ്, ലൈറ്റ്ഹൗസ്, സുനാമി കോളനി, പുതിയറോഡ് എന്നിവിടങ്ങളിലെ ഭിത്തികൾ പൂർണമായും ഒലിച്ചുപോയ നിലയിലാണ്. 2021-ലെ നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽപ്പോലും ഈ സ്ഥലങ്ങളെ പേരെടുത്തുപറഞ്ഞ് കടലേറ്റത്തിൻ്റെ രൂക്ഷത പരാമർശിച്ചിരുന്നതാണ്. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിൽ ചെല്ലാനം മാതൃകയിൽ ട്രെട്രാപോഡ് കടൽഭിത്തികൾ നിർമിക്കാൻ പദ്ധതി തയ്യാറാക്കി സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നടപടികളായില്ല.


വേലിയേറ്റരേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിത്താമസിപ്പിക്കുന്ന പുനർഗേഹം പദ്ധതി സംസ്ഥാനത്ത് ഏറ്റുവും കൂടുതൽ പ്രയോജനപ്പെടുത്തിയത് കൊടുങ്ങല്ലൂരിന്റെ തീരദേശത്താണ്.


നാനൂറോളം കുടുംബങ്ങളെയാണ് മാറ്റിത്താമസിപ്പിച്ചത്. ഇതോടെ കഴിഞ്ഞ മൂന്നുവർഷത്തോളമായി തീരദേശത്തുനിന്ന് കടലേറ്റത്തിൽ വീടുകൾ തകർന്ന സംഭവങ്ങൾ ഇല്ലാതായി. പക്ഷേ, കടൽ കരയിലേക്കുകയറി കൂടുതൽ ജനവാസകേന്ദ്രങ്ങൾ കടലൊന്നിളകിയാൽപ്പോലും വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.


തീരശോഷണം അതിഗൗരവമായി അനുഭവപ്പെടുന്നത് അഴീക്കോട് മുതൽ എടവിലങ്ങ് വരെയുള്ള 4.5 കിലോമീറ്റർ ദൂരത്തിലാണ്.


ഇവിടെ ഹോട്ട്സ്പോട്ട് എന്ന് രേഖപ്പെടുത്തി, തീരശോഷണവും കടലേറ്റവും തടയണമെന്ന് പുണെ എൻ.സി.സി.ആർ.സി. (നാഷണൽ കോൾഡ് ചെയിൻ റിസോഴ്സ‌് സെന്റർ) വർഷങ്ങൾക്കുമുൻപ് പഠനറിപ്പോർട്ട് നൽകിയിട്ടും സർക്കാർ നടപടികളിലേക്കു കടന്നിട്ടില്ല.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA