തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുമായി ബന്ധപ്പെട്ട വിള്ളൽ വിവാദത്തിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ. രാജൻ. ടൗൺഷിപ്പിലെ രണ്ട് വീടുകളിൽ വെള്ളം കിനിയുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും, അത് കൃത്യമായി അടയാളപ്പെടുത്തിയതാണെന്ന് ഉറപ്പുവരുത്താനാണ് താൻ നേരിട്ട് കയറി പരിശോധിച്ചതെന്നും മന്ത്രി പറഞ്ഞു. വിമർശകർ തന്നെ 'കൂലിപ്പണിക്കാരൻ' എന്ന് വിളിക്കുന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സർക്കാർ കൈമാറിയ ടൗൺഷിപ്പിലെ ചില വീടുകളിൽ വിള്ളലും ചോർച്ചയും കണ്ടെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. വെള്ളം ചോർന്ന ഭാഗത്ത് നിർമ്മാണ ഏജൻസിയായ ഊരാളുങ്കൽ അടയാളപ്പെടുത്തിയ വരകൾ മന്ത്രി നേരിട്ടെത്തി മായിച്ചു കളയാൻ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇത് വിള്ളലില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മന്ത്രിക്കെതിരെ കടുത്ത അധിക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















